ഇന്ന് ഉച്ചക്ക് കഴിക്കാൻ കിടിലം ഒരു ചെമ്മീൻ ചോറ് തയ്യാറാക്കിയാലോ. വളരെ രുചികരമായ ഈ ഐറ്റം ഒരു തവണ ഉണ്ടാക്കി കഴിച്ചാൽ പിന്നെ ഇടക്ക് ഇടക്ക് ഉണ്ടാകുമെന്നത് ഉറപ്പാണ്.കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ ചെമ്മീൻ ചോറുണ്ടാക്കാം.
also read: പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല
അതിനായിചെമ്മീൻ, കൈമ അരി, സവാള,വെളളം,ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് ,തക്കാളി, ചെറുനാരങ്ങ,മല്ലിയില ,നെയ്യ് , വെജിറ്റബിൾ ഓയിൽ, മഞ്ഞൾപ്പൊടി,മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഗരം മസാല പൊടി,പെരുംജീരക പൊടി, ഉപ്പ് എന്നിവ എടുക്കണം
തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ നീളത്തിൽ മുറിച്ച സവാളയും ഉപ്പും ചേർത്ത് വഴറ്റണം. ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത് കൂടി ചേർക്കണം .ശേഷം മസാലകളെല്ലാം ചേർത്ത് തക്കാളിയും കറിവേപ്പിലയും ചെറുനാരങ്ങാനീരും മല്ലിയിലയും ചേർക്കണം. ചെമ്മീൻ കഷണങ്ങളും ചേർക്കാം. ഇതിൽ ചൂടുവെള്ളം ചേർത്ത് തിളച്ചു വന്നാൽ അരി ചേർക്കണം.ആവശ്യത്തിന്ന് ഉപ്പും ചേർത്ത് അടച്ചുവച്ച് ഒരു 10 മിനിറ്റ് വേവിക്കാം. കുറച്ച് നെയ്യ് ചേർക്കാം . രുചികരമായ ചെമ്മീൻ ചോറ് റെഡി.
also read: നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here