സപ്ലൈകോ ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ ഇന്ന് (മാർച്ച് 28) ആരംഭിക്കും. കേരളത്തിലെ 83 താലൂക്കുകളിലും ചന്തകളുണ്ടാകും. ചന്തകൾ ഏപ്രിൽ 13 വരെ പ്രവർത്തിക്കും. വിലക്കയറ്റം പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ചന്തകൾ നടത്തുന്നത്.

ALSO READ: ഫാൻ മെയ്ഡ് പോസ്റ്ററുകളിലെ ഡ്രൈവർ ലുക്കിൽ ലാലേട്ടൻ ‘കിടു’ എന്ന് ആരാധകർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

താലൂക്കിൽ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ്‌ വിഷു ചന്ത. സപ്ലൈകോയുടെ 1630 വിൽപ്പനശാലകളിലും മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ്‌ ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ എന്നിവിടങ്ങളിലും വിലക്കിഴിവിൽ സാധനങ്ങൾ ലഭ്യമാകും.

ALSO READ: ‘ഒരേ ബോർഡിൽ അമ്പലവും മസ്ജിദും’; ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ

ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും. മാർച്ച് 29, 31, ഏപ്രിൽ 1, 2 തീയതികളിൽ ചന്ത പ്രവർത്തിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News