അരമണിക്കൂറിനുള്ളില്‍ അല്‍ഫാം റെഡി

alfaham

അരമണിക്കൂറിനുള്ളില്‍ ഫ്രൈ പാനില്‍ തയ്യാറാക്കാവുന്ന അല്‍ഫാം വീട്ടിൽ ഉണ്ടാക്കിയാലോ .ഹോട്ടലിൽ കിട്ടുന്ന അതേരുചിയിൽ തന്നെ വീട്ടിൽ ഈ അല്‍ഫാം ഉണ്ടാക്കിയെടുക്കാം.

ആവശ്യമായ ചേരുവകള്‍
മാരിനേഷന്‍ ചെയ്യാന്‍
തക്കാളി – 1
ഉള്ളി – 1/2 കഷ്ണം
ഇഞ്ചി – 2 വലിയ കഷ്ണം
വെളുത്തുള്ളി – 4 -5 അല്ലി
ചെറുനാരങ്ങ – 1 വലുത്
അറബിക് മസാല – 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
ഉപ്പ്
ഒലീവ് ഓയില്‍ – 1 1/2 ടേബിള്‍സ്പൂണ്‍
റെഡ് ഫുഡ് കളര്‍ – 1/4 ടീസ്പൂണ്‍

ചിക്കന്‍ തൊലിയോടുകൂടി – ഒന്നരക്കിലോ
ഒലീവ് ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
ചാര്‍ക്കോള്‍ – 1 കഷ്ണം

മസാലക്കായി
മുഴുവന്‍ മല്ലി – 2 ടേബിള്‍സ്പൂണ്‍
കുരുമുളക് – 1 ടേബിള്‍സ്പൂണ്‍
പെരുംജീരകം – 1 ടേബിള്‍സ്പൂണ്‍
നല്ലജീരകം – 1 ടീസ്പൂണ്‍
കറുവപ്പട്ട – 1 ടേബിള്‍സ്പൂണ്‍
ഏലക്കായ – 1 ടേബിള്‍സ്പൂണ്‍
ഗ്രാമ്പൂ – 1 ടേബിള്‍സ്പൂണ്‍
ഉണങ്ങിയ നാരങ്ങാ – 1 എണ്ണം
കറുവയില – 4, 5 എണ്ണം
വറ്റല്‍മുളക് – 4 ,5 എണ്ണം

ALSO READ: ചായ തിളയ്ക്കുന്ന നേരം മതി, രുചിയേറും ഈ പലഹാരം ഉണ്ടാക്കാൻ
തയാറാക്കുന്നതിനായി
തക്കാളിയും ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും ചെറുനാരങ്ങാ നീരും നല്ല പേസ്റ്റ് രൂപത്തില്‍ അരക്കുക. അതിലേക്ക് മസാലപ്പൊടികളും ഒലീവ് ഓയിലും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ചിക്കന്‍ വൃത്തിയാക്കി നെഞ്ചിന്റെ ഭാഗം മുറിച്ച് ചെറുതായി പരത്തിയെടുക്കുക. കഴുകി വെച്ച ചിക്കനില്‍ വരയിട്ട ശേഷം മസാല പുരട്ടി കുറച്ചു സമയം മാറ്റി വയ്ക്കുക.

ഫ്രൈപാനില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ചൂടാക്കുക. ചൂടാകുമ്പോള്‍ ചിക്കന്‍ ചെറിയ തീയില്‍ വേവിക്കുക. ഓരോ 10 മിനിറ്റിലും തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക.ഒരു കഷ്ണം ചാർക്കോൾ അടുപ്പത്തു വെച്ച് കത്തിച്ച ശേഷം ചിക്കന്‍ വച്ച ഫ്രൈപാനില്‍ ഒരു ബൗളില്‍ ഓയില്‍ വെച്ച ശേഷം ചാർക്കോൾ അതില്‍ ഇട്ട് 2 മിനിറ്റ് മൂടിവയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News