ഇപ്പോഴേ തുടങ്ങിക്കോ; ക്രിസ്മസിന് വിളമ്പാം ഇടിയിറച്ചി

ക്രിസ്മസിന് വിളമ്പാൻ കിടിലം ഒരു ഇടിയിറച്ചി ആയാലോ. നോൺ വെജ് പ്രേമികൾക്കിടയിൽ ഇടിയിറച്ചി ഇഷ്ട വിഭവം കൂടിയാണ്. ക്രിസ്മസിനു തീൻ മീശ നിറക്കാൻ ഒരു കിടിലം വെറൈറ്റി വിഭമാണ് ഇടിയിറച്ചി. ഒപ്പം അപ്പത്തിനോ പൊറോട്ടക്കോ ദോശക്കോ ഒപ്പം കൂട്ടി കഴിച്ചാൽ വയറും നിറയും. ഇപ്പോഴേ ഇടിയിറച്ചിക്കായി തയ്യാറെടുപ്പുകൾ തുടങ്ങിയാൽ ക്രിസ്മസിന് കഴിക്കാം. കാരണം ഇറച്ചി ഉണക്കാനായി കുറച്ചു ദിവസം വേണ്ടി വരും. ഇത് തയ്യാറാക്കാനായി ആവശ്യം വേണ്ട ചേരുവകൾ

പോത്തിറച്ചി- 1 കിലോ എല്ല് ഇല്ലാത്തത്
ചുവന്നമുളക് ഇടിച്ചത്- 10 ഗ്രാം
ചുവന്ന ഉള്ളി- 15 ഗ്രാം
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളകു പൊടി- അര ടീസ്പൂണ്‍
പച്ചമുളക്- 5 എണ്ണം
കറിവേപ്പില-2 എണ്ണം
ഗരം മസാല-1 ടീസ്പൂണ്‍
ഇഞ്ചി- ഒരുകഷ്ണം
വെളുത്തുള്ളി- 4-5 അല്ലി

also read: റെസ്‌റ്റോറന്റ് രുചിയില്‍ ചിക്കന്‍ ഷവര്‍മ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

തയ്യാറാക്കുന്ന വിധം
പോത്തിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്തു വെയിലത്തു വച്ച് ഉണക്കി എടുക്കുക. അതിനുശേഷം മിക്സിയിലോ കല്ലിലോ വച്ചു ചതച്ചെടുക്കുക . ചുവന്ന മുളക് ഇടിച്ചതും, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിത്തതും കറിവേപ്പിലയും ചേര്‍ത്തു എണ്ണയില്‍ നന്നായി വഴറ്റുക. ഇതിലേക്ക് ഉണക്കി ചതച്ചെടുത്ത ഇറച്ചിയും ചേര്‍ത്തു വഴറ്റുക. പിന്നീട് ഗരം മസാലയും കുരുമുളകു പൊടിയും ചേര്‍ത്തു വഴറ്റുക. വെള്ളം ഒട്ടു ഇല്ലാതെ തോരന്‍ പരുവത്തില്‍ ആണ് ഇത് തയ്യാറാക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News