വായില്‍ കപ്പലോടും ഉള്ളിക്കറി, ഇങ്ങനെ ചെയ്ത് നോക്കൂ

ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് ഒപ്പം കിടിലന്‍ കോമ്പിനേഷന്‍ ആണ് ഉള്ളിക്കറി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

സവാള – നാലെണ്ണം
പച്ചമുളക് – മൂന്നെണ്ണം
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി – കാല്‍ ടീസ്പൂണ്‍
ഗരംമസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
തിളച്ച വെള്ളം – അരക്കപ്പ്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍

also read:രാത്രി ചപ്പാത്തിയോടൊപ്പം ടേസ്റ്റി വെജിറ്റബിള്‍ കുറുമ

തയ്യാറാക്കുന്ന വിധം

ഒരു പാത്രം ചൂടാക്കി എണ്ണ ചൂടായി വരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റണം. ഇതില്‍ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തു കൊടുക്കാം. ബ്രൗണ്‍ കളര്‍ ആയി വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കണം. ഇതിലേക്ക് തിളച്ചവെള്ളം ചേര്‍ത്ത് അടച്ചുവെച്ച് വെള്ളം വറ്റിച്ചെടുക്കുക. ശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക. ഗരംമസാലപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് തീ ഓഫ് ചെയ്യുക. സൂപ്പര്‍ ഉള്ളിക്കറി തയ്യാര്‍..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News