രുചികരമായ ഒരു പാൽപായസം തയ്യാറാക്കിയാലോ. അമ്പലത്തിൽ നിന്നൊക്കെ കിട്ടുന്ന അതേ രുചിയിൽ തന്നെ ഈ പാൽ പായസം വീട്ടിൽ തയ്യാറാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ
പുഴുങ്ങലരി-1/4 കപ്പ്
പാൽ -1 ലിറ്റർ
പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്
അണ്ടിപ്പരിപ്പ്, മുന്തിരി -ഒരു പിടി
ഏലക്ക പൊടിച്ചത് -1 സ്പൂൺ
നെയ്യ് –3/4 സ്പൂൺ
മിൽക്ക്മൈയിഡ് -2 സ്പൂൺ
also read: മൊഹബത്ത് കാ ബിരിയാണി; വെറും 5 മിനിട്ടിനുള്ളില്‍ റെഡി
തയ്യാറാക്കുന്നതിനായി കട്ടിയുള്ള പാത്രത്തിൽ 1/2 ലിറ്റർ പാൽ ഒഴിച്ച് പഞ്ചസാര ഇട്ടു തിളപ്പിക്കുക. വൃത്തിയാക്കിയ പുഴുങ്ങലരി പാലിൽ ഇട്ടു തിളപ്പിക്കുക. ശേഷം മിൽക്ക്മൈയിഡ് ഇതിലേക്ക് ഒഴിക്കുക. ഇതിലേക്ക് ഏലക്കാപ്പൊടി ചേർക്കുക. കുറഞ്ഞ തീയിൽ വേവിക്കുക . ശേഷം മറ്റൊരു പാനിലേക്ക് അണ്ടി മുന്തിരി എന്നിവ ഇട്ട് വറുത്തെടുക്കുക. ശേഷം എല്ലാം കൂടെ ഉരുളിയിലേക്കിട്ടു നന്നായി വറ്റിയ ശേഷം പാൽ കൂടി ഒഴിച്ചു വറുത്തെടുത്ത അണ്ടി മുന്തിരി എന്നിവ ചേർത്ത് അടച്ച് വച്ച് നന്നായി വറ്റിക്കുക. സ്വാദിഷ്ടമായത് പാൽപായസം തയ്യാർ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here