ചായക്ക് കഴിക്കാനായി സ്നാക്ക് ഇഷ്ട്പെടുന്നവരാണ് അധികവും. വീട്ടിൽ തന്നെ ഈ സ്‌നാക്‌സുകൾ ഉണ്ടാക്കിയാലോ . കടയിൽ നിന്നൊക്കെ സ്‌നാക്‌സുകൾ വാങ്ങി കാശും ആരോഗ്യവും കളയണ്ട. പകരം വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ സ്‌നാക്‌സുകൾ തയ്യാറാക്കാവുന്നതേ ഉള്ളു.
വീടുകളിൽ അധികം ആരും ഉണ്ടാക്കാത്ത ഒന്നാണ് പപ്പട വട. വ്യത്യസ്തയമായ ഒരു രുചിയാണ് ഇതിനുള്ളത്. കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ വൈകുന്നേരം കഴിക്കാൻ ക്രിസ്പി പപ്പട വട തയ്യാറാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ
എണ്ണ – ആവശ്യത്തിന്
പപ്പടം – 10 എണ്ണം
അരിപൊടി – 1/2 കപ്പ്
നല്ല ജീരകം – 1/2 ടീസ്പൂൺ
എള്ള് – 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂ
കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
also read: ഈസി ആൻഡ് ടേസ്റ്റി അവിൽ മിൽക്ക് റെസിപ്പി ഇതാ
പപ്പടവട ഉണ്ടാക്കാനായിട്ടുള്ള മസാലക്കായി ഒരു ബൗൾ എടുത്ത് അതിലേക്ക് അരക്കപ്പ് അരി പൊടി , ലേശം മഞ്ഞൾപൊടി, ലേശം കാശ്മീരി ചില്ലി പൗഡറും കൂടെ ചേർക്കാം. ഇതിലേക്ക് അര ടീസ്പൂൺ നല്ല ജീരകവും കറുത്ത എള്ള് രണ്ട് ടീസ്പൂണും കൂടെ ചേർക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും വെള്ളവും കൂടെ ഒഴിച്ച് കൊടുത്ത് മാവ് തയ്യാറാക്കണം. ഇതിലേക്ക് ദോശ മാവിന്റെ പരുവത്തിൽ ആണ് മാവ് തയ്യാറാക്കേണ്ടത്. ശേഷം എല്ലാം കൂടെ നന്നായി മിക്സ് ചെയ്യാം. ശേഷം ഒരു പാനിലേക്ക് എണ്ണ ചേർത്ത് ചൂടാക്കണം. എണ്ണ നല്ലപോലെ ചൂടായതിന് ശേഷം ഓരോ പപ്പടവും മാവിൽ മുക്കി ചെയ്ത് എണ്ണയിലേക്ക് ഇടാം. ഒരു ഭാഗം ഫ്രൈ ആവുമ്പോൾ മറിച്ചിടാം. നല്ല മൊരിഞ്ഞ ചൂടുള്ള പപ്പട വട തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here