രുചികരമായ ചെമ്മീൻ ചോറ് തയ്യാറാക്കാം

ബിരിയാണിയും സാധാ ചോറുമൊക്കെയല്ലേ എന്നും കഴിക്കുന്നത്, ഇത്തവണ ഒന്ന് മാറ്റിപിടിക്കാം, നല്ല രുചികരമായ ചെമ്മീൻ ചോറ് തയ്യാറാക്കിയാലോ. വളരെ പെട്ടന്നും എളുപ്പത്തിലും ഈ ചെമ്മീൻ ചോറ് ഉണ്ടാക്കാം. അതിനായി ആവശ്യം വേണ്ട ചേരുവകൾ

ചെമ്മീൻ- അരകിലോ
ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് -അര ടീസ്‌പൂൺ
നാരങ്ങ -രണ്ടെണ്ണം
തേങ്ങ -അര മുറി
കുടംപുളി- നാലെണ്ണം
മുളകുപൊടി- മുക്കാൽ ടീസ്‌പൂൺ
മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
കുരുമുളകുപൊടി -അര ടീസ്‌പൂൺ
വെളിച്ചെണ്ണ -മൂന്നര ടേബിൾ സ്‌പൂൺ
മസാല ചേരുവകൾ
സവാള -10 എണ്ണം
ഇഞ്ചി ചെറിയ കഷണം
, വെളുത്തുള്ളി- 10 അല്ലി,
പച്ചമുളക്- 6 എണ്ണം
കറിവേപ്പില -മൂന്ന് തണ്ട്
തക്കാളി- 2
മുളകുപൊടി- 3 ടേബിൾ സ്‌പൂൺ
മഞ്ഞൾപൊടി – അര ടീസ്‌പൂൺ
ഉപ്പ് -ആവശ്യത്തിന്

ചോറ് 600 ഗ്രാം
താളിപ്പ്
വെളിച്ചെണ്ണ- 3 ടീസ്‌പൂൺ
കടുക്
ഉള്ളി -8 എണ്ണം
വറ്റൽമുളക് – 4 എണ്ണം

also read: കറുമുറെ ചവയ്ക്കാം ചായയ്ക്കൊപ്പം; മധുരമൂറും മധുരസേവ ഒന്ന് ട്രൈ ചെയ്യൂ

ചെമ്മീൻ വൃത്തിയാക്കി മുളകുപൊടി മുതൽ നാരങ്ങാനീര് വരെയുള്ളവ ചേരുവകൾ മസാല പുരട്ടി വയ്ക്കുക. ശേഷം, തേങ്ങ വെള്ളം ചേർക്കാതെ അരച്ച് പാൽ എടുക്കുക. കൂടാതെ, കുടംപുളി ചെറു ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുകയും വേണം.

പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ചേർത്തു നന്നായി ഫ്രൈ ചെയ്തെടുക്കുക. അതെ പാനിൽ തന്നെ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, കീറിയ പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം സവാളയും ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ അരിഞ്ഞ തക്കാളി ചേർത്ത് വീണ്ടും വഴറ്റണം. ശേഷം മസാലപ്പൊടികൾ ചേർത്ത് വീണ്ടും വഴറ്റി പച്ച മണം മാറുമ്പോൾ കുടംപുളി ചേർത്തു തിളപ്പിക്കുക. കുറുകിയ ശേഷം തേങ്ങാപ്പാലും ഉപ്പും ചേർത്ത് വേവിച്ച് താളിക്കുക. ഇതിലേക്ക് ചോറു ചേർത്തു നന്നായി ഇളക്കി ഗ്രേവി വറ്റി ഡ്രൈ ആകുന്നതു വരെ യോജിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration