ന്യൂയെർ ആയിട്ട് നോൺ വെജ് ഒഴിവാക്കിയോ? പുതുവത്സരത്തിൽ വെജ് പുലാവ് കഴിക്കാം

പുതുവത്സരമായിട്ട് ഒരു പുലാവ് തയ്യാറാക്കിയാലോ. രുചികരമായ ഒരു വെജിറ്റബിൾ പുലാവ് തന്നെ 2025 ന്റെ തുടക്കത്തിൽ ഉച്ചക്ക്കഴിക്കാം . ന്യൂയെർ ആയിട്ട് നോൺ വേജൊക്കെ ഒഴിവാക്കാൻ തീരുമാനികച്ചവർക്ക് ഈ വെജിറ്റൽ പുലാവ് ബെസ്റ്റ് തുടക്കമാണ്. അതിനായി ആവശ്യം വേണ്ട ചേരുവകൾ

ബസുമതി അരി – ഒരു കപ്പ്
സവാള അരിഞ്ഞത് – അര കപ്പ്
ജീരകം, പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌
പച്ചമുളക് പേസ്റ്റ് – ഒരു സ്പൂണ്‍
ഇഞ്ചി പേസ്റ്റ് – ഒന്നര സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – ഒന്നര സ്പൂണ്‍
ക്യാരറ്റ് – അര കപ്പ്
ഗ്രീന്‍ പീസ് – അര കപ്പ്
ബീൻസ് – അര കപ്പ്
ചെറുനാരങ്ങ നീര് – മൂന്ന് സ്പൂണ്‍
ഓയില്‍ – മൂന്ന് സ്പൂണ്‍

also read: കൂൾ ആകാൻ ഒരു കൂൾ ജ്യൂസ്
തയ്യാറാക്കുന്നതിനായി വിധം ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ജീരകം ,പട്ട, ഗ്രാമ്പൂ, ബേ ലീവ്സ്‌ എന്നിവ ഇടുക. ശേഷം സവാള അരിഞ്ഞത്, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ് എന്നിവയും ചേർക്കണം. കൂടെ പച്ചക്കറികളും ഇട്ട് നല്ലതുപോലെ ഇളക്കി അടച്ചു വച്ച് വേവിക്കുക . ശേഷം അതിലേക്കു അരി, അണ്ടിപ്പരിപ്പ്, മുന്തിരി , ആവശ്യത്തിനു ഉപ്പും ചെറുനാരങ്ങ നീരും കൂടി ചേർത്ത് നന്നായി ഇളക്കി മൂന്നു മിനിറ്റ് അടച്ചു വച്ച് വേവിക്കുക. രണ്ടു കപ്പ് വെള്ളം ചേർക്കാം. വെള്ളം വറ്റുന്നവരെ വരെ വേവിക്കാം. രുചികരമായ പുലാവ് റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here