ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ നമുക്കെല്ലാവർക്കും ഉള്ള ഏറ്റവും വലിയ ചിന്ത ഡിന്നർ എന്തുണ്ടാക്കും എന്നതാണ്. ഭക്ഷണമുണ്ടാക്കാൻ മടിയാണെങ്കിൽ പോലും രാത്രി പട്ടിണി കിടക്കേണ്ടി വരില്ലേ എന്നോർക്കുമ്പോൾ നമ്മൾ അടുക്കളയിൽ കയറും. ഡിന്നറിന് ചപ്പാത്തിക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു ചിക്കിക്കണ് ഡിഷ് തയ്യാറാക്കിയാലോ. ഐറ്റം ചിക്കൻ ആണെങ്കിലും, വളരെ കുറച്ച് ഇൻഗ്രീഡിയെന്റ്സ് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
ആവശ്യമായ ചേരുവകൾ
ചിക്കൻ – 500 ഗ്രാം
– 3 എണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – 3 സ്പൂൺ
യോഗർട്ട് – 3 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – 1 സ്പൂൺ
സവാള – 1 ചെറുത് പൊടിയായി അരിഞ്ഞത്
ബട്ടർ – 1 സ്പൂൺ
മല്ലിയില (ഓപ്ഷണൽ)
തയാറാക്കുന്ന വിധം
500 ഗ്രാം ചിക്കനിലേക്ക് 3 പച്ചമുളക്, 3 സ്പൂൺ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, 3 സ്പൂൺ യോഗർട്ട്, 1 സ്പൂൺ കുരുമുളകുപൊടി, 3 സ്പൂൺ യോഗർട്ട്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് വെക്കുക. അര മണിക്കൂറെങ്കിലും കുറഞ്ഞത് റെസ്റ്റിനായി വെക്കണം. ശേഷം ഒരു പാനെടുത്ത് ചൂടാക്കുക. ചൂടായ പാനിലേക്ക് അല്പം എണ്ണയൊഴിച്ച് അത് ചൂടായി വരുമ്പോഴേക്കും മാരിനേറ്റ് ചെയ്തുവെച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കുക. അതൊന്ന് വഴറ്റി വരുമ്പോഴേക്കും ചിക്കൻ മൂടിവെച്ച് വേവിക്കുക. അപ്പോഴേക്കും ചിക്കനിൽ നിന്ന് വെള്ളമൊക്കെ ഇറങ്ങി വരും. ഇനി ഈ ചിക്കൻ തുറന്നുവെച്ച മീഡിയം തീയിൽ വെള്ളം വറ്റിച്ചെടുക്കുക.
മറ്റൊരു പാനെടുത്ത് അതിലേക്ക് അല്പം എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക. സവാള അത്യാവശ്യം ഒന്ന് വഴണ്ടുവരുമ്പോഴേക്കും അത് നേരെ എടുത്ത് നമ്മുടെ ചിക്കനിലേക്ക് ചേർക്കുക. എന്നിട്ട് നന്നായി യോജിപ്പിക്കുക. ഇനി ഈ ചിക്കനിലേക്ക് 1 സ്പൂൺ ബട്ടർ കൂടി ചേർത്തിളക്കുക. ആവശ്യമെങ്കിൽ ലേശം മല്ലിയില കൊത്തിയരിഞ്ഞ് ചേർക്കാം. വളരെ സ്വാദിഷ്ടമായ ബാച്ചിലേഴ്‌സ് സ്പെഷ്യൽ യോഗർട്ട് ചിക്കൻ തയ്യാർ…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here