ബ്രേക്ക്ഫാസ്റ്റിന് നാടൻ വിഭവങ്ങൾ കഴിച്ച് മടുത്തോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ വിഭവം

bread

ബ്രേക്ക്ഫാസ്റ്റിന് നാടൻ വിഭവങ്ങൾ കഴിച്ച് മടുത്തോ? എങ്കിൽ വെറെറ്റിയായി ഒരു ഇംഗ്ലീഷ് സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്നതിനാൽ ഇത് എല്ലാവർക്കും ഇഷ്ടപെടും. കൂടാതെ നല്ല രുചിയും ആണ്. കുട്ടികൾക്കും എളുപ്പത്തിൽ തയ്യാറാക്കാം.

ഇത് തയ്യാറാക്കുന്നതിനായി
ആവശ്യമായ ചേരുവകള്‍
ബ്രെഡ്- 10 സ്ലൈസ്
മുട്ട- രണ്ട്
പാല്‍- അര ലിറ്റര്‍
പഞ്ചസാര- മൂന്നു വലിയ സ്പൂണ്‍
കറുവപ്പട്ട പൊടിച്ചത്- അര സ്പൂണ്‍
വെണ്ണ- പാകത്തിന്

ALSO READ: മഴയൊക്കെയല്ലേ, ചോറിനൊപ്പം കഴിക്കാം സ്പെഷ്യൽ അയല വറുത്തത്
തയ്യാറാക്കുന്ന വിധം
മുട്ട ഒരു പാത്രത്തിലാക്കി അതിലേക്ക് തിളച്ച പാല്‍ ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് പഞ്ചസാരയും കറുവപ്പട്ട പൊടിച്ചതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം, തവ ചൂടാക്കി വെണ്ണ പുരട്ടി വയ്ക്കുക. ബ്രെഡ് ഓരോ സ്ലൈസ് വീതം പാല്‍ മിശ്രിതത്തില്‍ മുക്കുക. ചൂടായ തവയില്‍ തിരിച്ചും മറിച്ചുമിട്ടു ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ബ്രെഡ് വാങ്ങിവെക്കാം. ഇഷ്ടമുള്ള ഫ്രൂട്സിനൊപ്പം ഇത് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News