മുട്ടയും ഗോതമ്പ്‌പൊടിയുമുണ്ടോ വീട്ടില്‍ ? പത്ത് മിനുട്ടിലുണ്ടാക്കാം കിടിലന്‍ ദോശ

മുട്ടയും ഗോതമ്പ്‌പൊടിയുമുണ്ടോ വീട്ടില്‍ ? പത്ത് മിനുട്ടിലുണ്ടാക്കാം കിടിലന്‍ ദോശ. സാധാരണ ദോശയും ഇഡലിയും ഒക്കെ കഴിക്കുന്നവര്‍ക്ക് ഈ ദോശ ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും.

ചേരുവകള്‍

ഗോതമ്പ്‌പൊടി- 1 കപ്പ്

മുട്ട -1

പാല്‍ – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്ക് 1 കപ്പ് ഗോതമ്പ്‌പൊടിയും മുട്ടയും 1 കപ്പ് പാലും ആവശ്യത്തിനുള്ള ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കാം.

തുടര്‍ന്ന് പാന്‍ ചൂടാക്കി എണ്ണ തടവിയതിനു ശേഷം നല്ല നേര്‍ത്ത ദോശ ഉണ്ടാക്കാം.

തീ കുറച്ച് വച്ച് പാകം ചെയ്യണം.

ദോശമാവ് ഒഴിച്ചിട്ട് അടച്ച് വച്ച് വേണം വേവിക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News