മീൻ കറിയുടെ അതേരുചിയിൽ വഴുതനങ്ങ ഉപയോഗിച്ച് ഒരു കിടിലൻ കറി ഉണ്ടാക്കാം

വഴുതനങ്ങ നല്ലരു പച്ചക്കറിയാണ്. ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറി കൂടെയാണ് വഴുതനങ്ങ. പല രീതികളിൽ നമ്മൾ വഴുതനങ്ങ കറി ഉണ്ടാക്കാറുണ്ട്. കൂടുതലും മെഴുക്ക് പെരട്ടിയായും ഫ്രൈ ആയുമൊക്കെയാണ് നമ്മൾ ഉണ്ടാക്കുക. എങ്കിൽ അറിഞ്ഞോളൂ ഇതേ വഴുതനങ്ങ ഉപയോഗിച്ച് മീൻ കറി പോലെ രുചിയുള്ള കറി തയ്യാറാക്കാം…

ചേരുവകൾ:
വഴുതനങ്ങ – 500 ഗ്രാം
മഞ്ഞൾപ്പൊടി – 2 ടേബിൾ സ്പൂൺ
പുളി – 50 ഗ്രാം
കല്ലുപ്പ് – ആവശ്യത്തിന്
വറ്റൽ മുളക് – 4 എണ്ണം
കടുക് – 20 ഗ്രാം

Also read: ഇന്നലെ മാവ് അരയ്ക്കാൻ മറന്നോ? ഉണ്ടാക്കാം അഞ്ച് മിനിറ്റിൽ ഒരു ഈസി ദോശ..!

ഉണ്ടാക്കുന്ന വിധം:

വഴുതനങ്ങ നന്നായി തിരുമ്മി കഴുകി ചൊന എല്ലാം കളഞ്ഞ് അരിഞ്ഞ് വയ്ക്കുക.

അടുപ്പിൽ പാത്രം വെച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണയും മുളകും ചേർത്ത് വഴുതനങ്ങ നന്നായി വഴറ്റി എടുക്കുക.

വഴുതനങ്ങ നന്നായി മൂത്ത് വന്നതിന് ശേഷം വാളൻ പുളിയും അതിലേക്ക് പിഴിഞ്ഞ് ഒഴിച്ച് നന്നായി തിളപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക.

പാകത്തിലുള്ള വേവിൽ എത്തുമ്പോൾ കടുകും മുളകും കറിവേപ്പിലയും വറുത്ത് ചേർക്കുക.

പാത്രം വാങ്ങിവെച്ച ശേഷം ഉലുവയും മുളകും ചേർത്ത് വറുത്ത് പൊടിച്ചു വച്ചതും കൂടി ചേർക്കാം.. രുചികരമായ വഴുതനങ്ങ കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News