കോളിഫ്‌ളവർ കറിയുമല്ല ചിക്കൻ കറിയുമല്ല…! രണ്ടും ചേർന്ന ഒരു വെറൈറ്റി കറി

വെജിറ്റേറിയൻസിനിടയിൽ മാത്രമല്ല നോൺ വെജ് പ്രേമികൾക്കിടയിലും സ്റ്റാറായ ഒരു ഐറ്റമാണ് കോളിഫ്‌ളവർ. ഗോബി മഞ്ജുരിയനും ചില്ലി ഗോപിയുമൊക്കെയില്ലാതെ നമുക്കെന്ത് വെജ്. അപ്പോൾ പിന്നെ കോളിഫ്‌ളവർ ഇട്ട് ഒരു ചിക്കൻ കറി വച്ചാലോ. നോൺ വെജുകാരൊക്കെ ഒഴുകിയെത്താൻ ഈ ഒരൊറ്റ ഐറ്റം മതി. ആ വെറൈറ്റി കറി എങ്ങനെ ഉണ്ടാക്കുമെന്ന് പരീക്ഷിച്ച് നോക്കാം.

Also Read: പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവെച്ചു; മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധു

ആവശ്യമായ ചേരുവകൾ

ചിക്കന്‍ ബ്രെസ്റ്റ്-3
സവാള (അരിഞ്ഞത്)-1
തക്കാളി (അരിഞ്ഞത്)-200 ഗ്രാം
തേങ്ങാപ്പാല്‍-200 മില്ലി
കോളിഫ്‌ളവര്‍ (ഇടത്തരം വലിപ്പം അരിഞ്ഞത്)-1
വലിയ പച്ചമുളക് (അരിഞ്ഞത്)-1
ഇഞ്ചി -1 കഷ്ണം
വെളുത്തുള്ളി -രണ്ട് അല്ലി
ചുവന്ന മുളക് പൊടി-1/4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി-1/2 ടീസ്പൂണ്‍
ഗരം മസാല പൊടി-1 ടീസ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍-1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കുരുമുളക് പൊടി -പാകത്തിന്
ഓയില്‍-1 ടീസ്പൂണ്‍

Also Read: അലാസ്കയെ സുന്ദരിയാക്കിയ അറോറ എന്ന ദൃശ്യവിസ്മയം

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഇടത്തരം തീയില്‍ എണ്ണ ചൂടാക്കണം. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മാറിനേറ്റ് ചെയ്ത ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. എന്നിട്ട് മാറ്റിവെയ്ക്കുക. അതേ എണ്ണയില്‍ സവാള നന്നായി വഴറ്റുക. വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കാം. മുളക് പൊടി, ഗരം മസാല, മഞ്ഞള്‍, പഞ്ചസാര എന്നിവ ഇതിലേയ്ക്ക് ചേര്‍ക്കുക. നന്നായി വഴറ്റിശേഷം തക്കാളിയിട്ട് ഇളക്കിക്കൊടുക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാലും ചേര്‍ക്കണം. ശേഷം കോളിഫ്‌ളവര്‍, ചിക്കന്‍ എന്നിവ ചേര്‍ത്തുകൊടുക്കാം. ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം. കുരുമുളക് പൊടി ചേര്‍ത്തെടുത്താം. ഗ്രേവി കട്ടിയുള്ളതാണെങ്കില്‍ കുറച്ച് ചൂടുവെള്ളം ചേര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News