രാത്രി ചപാത്തിക്കൊപ്പം കഴിക്കാന്‍ എളുപ്പത്തില്‍ ഒരു തക്കാളി കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം…
ആവശ്യ സാധനങ്ങള്‍:
സവാള -2 എണ്ണം (അരിഞ്ഞത് )
തക്കാളി -2 എണ്ണം (അരിഞ്ഞത് )
വെളുത്തുള്ളി -2 അല്ലി
കറിവേപ്പില -ആവശ്യത്തിന്
തേങ്ങ ചിരകിയത് -4 ടീസ്പൂണ്‍
ജീരകം -1/4 ടീസ്പൂണ്‍
പച്ചമുളക് -3 എണ്ണം
ഉപ്പ് -ആവശ്യത്തിന്
കടുക് -1/4 ടീസ്പൂണ്‍
കശ്മീരി മുളകുപൊടി -1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ -രണ്ടര ടീസ്പൂണ്‍
Also read:നല്ല മൊരിഞ്ഞ തട്ടുകട സ്റ്റൈൽ ഉള്ളിവട ആയാലോ ?
ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു പ്രഷര്‍ കുക്കറില്‍ തക്കാളി, സവാള, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക.
ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക.
കുക്കര്‍ തുറന്ന് ഗ്രവി നന്നായി ഉടച്ച ശേഷം അരപ്പ് അതിലേക്ക് ചേര്‍ത്ത് തിളപ്പിക്കുക.
ശേഷം ഒരു പാനില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് കശ്മിരി മുളക് പൊടിയും ചേര്‍ത്ത് ഇളക്കി കറിയിലേക്ക് ഒഴിക്കുക. തക്കാളി കറി റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here