പുട്ട് കഴിച്ച് മടുത്തോ? എങ്കിൽ ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കിയാലോ…

മിക്ക വീടുകളിലും സാധാരണയായി ഉണ്ടാക്കുന്ന ഒരു പ്രഭാത ഭക്ഷണമാണ് പുട്ട്. എന്നാൽ പുട്ട് കഴിക്കാൻ മടിയുള്ളവരാണ് ഭൂരിപക്ഷം പേരും. എങ്കിൽ വെറൈറ്റി ആയിട്ട് ഒരു പുട്ട് പരീക്ഷിച്ച് നോക്കിയാലോ? വെറും 40 മിനിറ്റ് മാത്രം മതി രുചിയൂറും നോണ്‍വെജ് പുട്ട് തയ്യാറാക്കാം. ചിക്കൻ പുട്ട് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം…

ALSO READ: രണ്ടുവയസുകാരനെ കടിച്ചുകീറാൻ നായയുടെ ശ്രമം, രക്ഷകയായി അമ്മ, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ചേരുവകൾ,

കോഴിയിറച്ചി

ചിക്കന്‍ മസാല- 1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊരടി- 1 ടീസ്പൂണ്‍

മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍

വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍

ഉള്ളി (അരിഞ്ഞത്)- 2 എണ്ണംതക്കാളി (കഷണങ്ങളാക്കിയത്)- ഒരെണ്ണം

പച്ചമുളക് (അരിഞ്ഞത്)- 2 എണ്ണം

ഉപ്പ്- ആവശ്യത്തിന്

മല്ലിയില- ആവശ്യത്തിന്

പുട്ട് പൊടി

ചിരകിയ തേങ്ങ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

ആദ്യമായി ചിക്കന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഉള്ളി ഇട്ട് മൂപ്പിച്ചെടുക്കണം. ശേഷം പച്ചമുളക്, തക്കാളി എന്നിവ വഴറ്റിയെടുക്കുക. പിന്നീട് വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേര്‍ത്ത് 15 മിനുറ്റ് ചെറിയ തീയില്‍ വേവിച്ചെടുക്കുക. ആവശ്യമായ ഉപ്പും ചേർക്കുക. അവസാനമായി പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ പിന്നീട് ചിക്കന്‍ കൂട്ട്. 10-15 മിനിറ്റ് ആവിയിൽ വേവിച്ചതിന് ശേഷം ചൂടോടെ കഴിക്കാം.

ALSO READ: കാന്‍സര്‍ മാറുമെന്ന് വിശ്വാസം; അഞ്ച് വയസുകാരനെ അമ്മ ഗംഗയില്‍ മുക്കിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News