ഉഴുന്നുവട, പരിപ്പ് വട, ഉള്ളിവട…. എല്ലാം ഒന്ന് മാറ്റിപ്പിടിച്ചാലോ..? പരീക്ഷിക്കാം ചിക്കൻ വട

chicken vada

വൈകുന്നേരങ്ങളിൽ വീട്ടിൽ ചായക്ക് പലഹാരമുണ്ടാക്കിയാലോ എന്ന പ്ലാനിൽ ആദ്യം വരുന്നത് സ്ഥിരം ചായക്കട ഐറ്റംസ് ആയ ഉഴുന്നുവട, പരിപ്പ് വട, ഉള്ളിവട എന്നിവ ആയിരിക്കും. വട പലർക്കും കൈവിടാൻ പറ്റാത്ത ഒരു പലഹാരവുമായി. എന്നാൽ നോൺ വെജ് പ്രേമികൾക്കായി ഒരു വെറൈറ്റി വട തന്നെ പരീക്ഷിച്ചാലോ. ഈസിയായി വീട്ടിൽ തന്നെ ഒരു ചിക്കൻ വട ഉണ്ടാക്കാം…

Also Read: ‘കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി സ്വീകരിക്കണം’; തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃക വേണമെന്ന് നടൻ വിശാൽ

ആവശ്യമായ ചേരുവകൾ

ചിക്കന്‍- കാല്‍ കിലോ
കടലപ്പരിപ്പ്- 50 ഗ്രാം
ചെറുപയര്‍ പരിപ്പ്- 50 ഗ്രാം
സവാള- ഒന്ന്
ഗരം മസാല- ഒന്നര സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
പെരുംജീരകം- ഒരു സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍
ഉണക്കമുളക്- അഞ്ചെണ്ണം
പച്ചമുളക്- മൂന്നെണ്ണം
കറിവേപ്പില, മല്ലിയില- ആവശ്യത്തിന്

Also Read: ഇനി ചാറ്റ് ജിപിടിയെ എങ്ങാനും കേറി പ്രേമിച്ചാലോ…! ആശങ്ക അറിയിച്ച് ഓപ്പൺ എ ഐ

പാകം ചെയ്യുന്ന വിധം

കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തു വയ്ക്കുക. ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം. ചിക്കന്‍ മഞ്ഞള്‍പ്പൊടി ഇട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും ഇട്ട് അരയ്ക്കാം. ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നിവ ചേര്‍ക്കാം. പാകത്തിന് ഉപ്പും ചേര്‍ത്ത് പരിപ്പു വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News