ഇനി രണ്ട് പാത്രം ചോറുണ്ണാൻ ഇത് മാത്രം മതി; തേങ്ങാ ചമ്മന്തിപ്പൊടി ഇങ്ങനെയുണ്ടാക്കാം

എല്ലാവരും ചോറ് ഇഷ്ടമുള്ളവരായിരിക്കില്ല. എന്നാൽ ചില കറികളുണ്ടെങ്കിൽ നമുക്ക് എത്രവേണമെങ്കിലും ചോറുണ്ണാം. അതിലൊന്നാണ് ചമ്മന്തിപ്പൊടി. തേങ്ങ കൊണ്ട് എളുപ്പത്തിലുണ്ടാക്കാം ഒരു ചമ്മന്തിപ്പൊടി.

Also Read: ഫാക്ടറികളില്‍ നിന്നും രാസമാലിന്യം തുറന്നു വിട്ടു; കൊച്ചി പെരിയാറില്‍ വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങി

ആവശ്യമായ ചേരുവകൾ

തേങ്ങ ചിരവിയത് : 2 മുറി
ഉഴുന്നു പരിപ്പ്: 20 ഗ്രാം
പൊട്ടുകടല: 20 ഗ്രാം
ഉപ്പ്: പാകത്തിന്
വറ്റല്‍ മുളക്: 5 എണ്ണം
വാളം പുളി: ഒരു ചെറിയക് കഷ്ണം
മഞ്ഞള്‍ പൊടി: 4 ഗ്രാം
വെളിച്ചെണ്ണ: അല്പം( വരട്ടാന്‍ ഉള്ളത്)
കറിവേപ്പില : 5 ഇതള്‍

Also Read: ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്സ്; കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ അവകാശവാദവുമായി ഇലോൺ മസ്‌ക്

പാകം ചെയ്യേണ്ട വിധം

തേങ്ങ ഒഴികേ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക. അതെ പാനില്‍ തന്നെ തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം ആക്കി എടുക്കുക. ബ്രൗണ്‍ നിറം ആക്കിയ മസാലയും തേങ്ങയും ഒരുമിച്ച് മിക്‌സിയില്‍ പൊടിച്ചെടുക്കുക. രുചികരമായ തേങ്ങ ചമ്മന്തിപ്പൊടി തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News