കുട്ടികൾ പച്ചക്കറി കഴിക്കുന്നില്ല…? പ്രാതലായി എഗ്ഗ് മഫിൻസ് നൽകി നോക്കാം…

Egg Muffin

പച്ചക്കറി കഴിക്കാൻ കുട്ടികൾക്ക് ഇപ്പോഴും മടിയാണ്. എന്നാൽ മുട്ട അവരുടെ ഇഷ്ടവിഭവവുമാണ്. പക്ഷെ മുട്ട കൊണ്ട് മാത്രം അവശ്യ പോഷകങ്ങളൊന്നും ലഭിക്കില്ലല്ലോ. ക്യാപ്സിക്കവും ചീരയുമൊക്കെ ചേർത്ത ഈ എഗ്ഗ് മഫിൻ കുട്ടികൾ എളുപ്പത്തിൽ കഴിക്കും എന്ന് സംശയം വേണ്ട.

Also Read: അമേരിക്കയിലെ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്ച്വറൽ ത്രില്ലർ പുരസ്കാരം നേടുന്ന ആദ്യ മലയാള ചിത്രമായി ചരിത്രം കുറിച്ച് ‘വടക്കൻ’

ആവശ്യമായ ചേരുവകൾ

മുട്ട- 6
ബേക്കിങ് പൗഡര്‍- ഒരു ടീസ്പൂണ്‍
കൊഴുപ്പില്ലാത്ത പാല്‍- കാല്‍ കപ്പ്
കാപ്സിക്കം നുറുക്കിയത്- അര കപ്പ്
ചീര നുറുക്കിയത്- അര കപ്പ്
സവാള നുറുക്കിയത്- അര കപ്പ്
ചീസ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്
കുരുമുളക് പൊടിച്ചത്- അര ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

Also Read: പരീക്ഷയിൽ ഒന്നാമനായ മകന് സമ്മാനമായി ഐ ഫോൺ 16 നൽകി ആക്രികച്ചവടക്കാരനായ അച്ഛൻ; അമ്പരന്ന് സോഷ്യൽ മീഡിയ

പാകം ചെയ്യുന്ന വിധം

ഒരു ബൗളില്‍ മുട്ടയും കുരുമുളക് പൊടിയും, ഉപ്പും നന്നായി അടിച്ചെടുക്കുക. ഇനി പാല്‍, ബേക്കിങ് പൗഡര്‍, കാപ്‌സിക്കം, ചീര, സവാള, ഗ്രേറ്റ് ചെയ്ത ചീസ് എന്നിവയെല്ലാം നന്നായി മിക്‌സ് ചെയ്യുക. ശേഷം മുട്ട മിശ്രിതത്തിലേയ്ക്ക് ഇത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മഫിന്‍ ട്രേയില്‍ എണ്ണ തടവി പകുതി വരെ ഈ മിശ്രിതം നിറയ്ക്കുക. ഇനി ഓവനില്‍ 200 ഡിഗ്രിസെല്‍ഷ്യസില്‍ 10 മിനിട്ട് വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News