എളുപ്പത്തിൽ ഇനി വീട്ടിലും ഉണ്ടാക്കാം ചോക്ലേറ്റ് പുഡ്ഡിംഗ്

ഏത് പ്രായക്കാരും ഒരേപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് പുഡ്ഡിംഗ്. ചോക്ലേറ്റ് ഉപയോഗിച്ചുള്ള പുഡ്ഡിംഗ് ആണെങ്കിൽ കുട്ടികൾക്ക് കഴിക്കാനുള്ള താൽപര്യം കൂടും. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് വേഗത്തിൽ ഇത് തയ്യാറാക്കാവുന്നതാണ്.

ALSO READ: പടം മുടങ്ങിയതിൽ മറ്റ് ചിലരുടെ ഇടപെടൽ; ഷെയ്ൻ നിഗത്തിനോട് പിണക്കമില്ലെന്ന് സാജിദ് യഹിയ

ചേരുവകൾ

കോക്കോ പൌഡർ-1/2കപ്പ്‌
കോൺഫ്ലോർ-1/4 കപ്പ്‌
പഞ്ചസാര -1 കപ്പ്‌
പാൽ -4 കപ്പ്
ഉപ്പ് – ഒരു നുള്ള്
വാനില എസ്സെൻസ് -1 ടീസ്പൂൺ
ബട്ടർ -1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം,

പാനിലേക്ക് കോക്കോ പൗഡർ, കോൺ ഫ്ലോർ, പഞ്ചസാര, പാൽ എല്ലാം ചേർത്ത് നന്നായൊന്നു യോജിപ്പിച്ച ശേഷം തീ ഓൺ ചെയ്യണം. രണ്ട് മുതൽ മൂന്ന് മിനിട്ട് വരെ നന്നായി ഇളക്കി കൊടുക്കണം. തീ ഓഫ് ചെയ്ത ശേഷം ബട്ടറും വാനില എസ്സെൻസും ഉപ്പും ഇട്ടു കൊടുത്തു യോജിപ്പിച്ചെടുത്തശേഷം ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വയ്ക്കുക. രുചിയേറും ചോക്ലേറ്റ് പുഡ്ഡിംഗ് റെഡി.

ALSO READ: അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ ഫുട്‌ബോൾ; റണ്ണറപ്പായി എം.ജി സർവകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News