ലഞ്ച് ബോക്സ് എളുപ്പത്തിൽ കാലിയാകുന്നത് കാണണോ..? എളുപ്പത്തിലൊരുക്കാം കോക്കനട്ട് റൈസ്

സ്ഥിരം ചോറും കറികളും കഴിച്ച് കുട്ടികൾ മടുത്തെന്ന പരാതിയാണോ കേൾക്കുന്നത്. ലഞ്ച് ബോക്സ് ഒന്ന് വ്യത്യസ്തമായൊരുക്കിയാൽ ഈ പരാതി പരിഹരിക്കാം. സ്ഥിരം ശൈലിയിൽ നിന്ന് മാറി ഒരു കോക്കനട്ട് റൈസ് പരീക്ഷിച്ചുനോക്കിയാലോ. സ്കൂളിൽ കൊണ്ട് പോകുന്ന ലഞ്ച് ബോക്സ് എളുപ്പത്തിൽ കാലിയാകുന്നത് കാണാം.

Also Read: സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്; പവന് 800 രൂപ കുറഞ്ഞു

ആവശ്യമായ ചേരുവകൾ

ബസ്മതി അരി- 2 ഗ്ലാസ്സ്
തേങ്ങ ചിരകിയത്- അരമുറി
നെയ്യ്- 1/2 കപ്പ്
കറിവേപ്പില- 2 തണ്ട്
വറ്റല്‍ മുളക-് 5
അണ്ടിപ്പരിപ്പ്- 2 ടീസ്പൂണ്‍
ഉഴുന്ന്-2 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
മല്ലിയില -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്

Also Read: ‘സഞ്‌ജു സാംസണ്‍ ടീമില്‍ കയറിയത് ബിജെപി ഇടപെടലിനെ തുടര്‍ന്ന്’; ഫേസ്ബുക്ക് കുറിപ്പുമായി നേതാവ്; വിവാദമായതോടെ പോസ്റ്റ് മുക്കി

പാകം ചെയ്യുന്ന വിധം

വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് അരി വേവിച്ച് ഊറ്റിയെടുക്കണം. ചീനച്ചട്ടിയില്‍ കുറച്ച് നെയ്യ് ചൂടാക്കി ആദ്യം അണ്ടിപ്പരിപ്പ് വറുത്തുമാറ്റുക. ഇതേ നെയ്യില്‍ തേങ്ങയും വറുത്ത് മാറ്റി വെയ്ക്കണം. ബാക്കി നെയ്യില്‍ കടുക് പൊട്ടിച്ച് ഉഴുന്ന്, മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റിയശേഷം ചോറ് ചേര്‍ത്തിളക്കുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന തേങ്ങയും അണ്ടിപ്പരിപ്പും ചേര്‍ത്ത് യോജിപ്പിക്കുക. ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News