ഐസ് ക്രീം കുട്ടികളുടെ മാത്രം ഭക്ഷണമല്ല. ഐസ് ക്രീം ഇഷ്ടമല്ലാത്ത ആരും കാണില്ല എന്ന് തന്നെ പറയാം. എന്നാൽ ഐസ് ക്രീമിലെ ചേരുവകളിൽ പലർക്കും ആശങ്കയുണ്ടാകും. ഏതു തിരഞ്ഞെടുക്കും, ഏതു ദോഷകരമാണ് എന്നൊക്കെയുള്ള സംശയങ്ങളാണ് മിക്കപ്പോഴും കുട്ടികളെ ഐസ് ക്രീമിൽ നിന്ന് വിലക്കാൻ മാതാപിതാക്കളെ നിർബന്ധിതരാകുന്നത്. വീട്ടിൽ തന്നെ ഐസ് ക്രീം ഉണ്ടാക്കി നോക്കിയാൽ ഇനി നോ ടെൻഷൻ.
Also Read: ഏഴ് ലക്ഷം പിന്നിട്ട് ടാറ്റ നെക്‌സോൺ; വിലയിൽ ഒരു ലക്ഷം വരെ ഇളവ് നടത്തി ആഘോഷം
ആവശ്യമായ ചേരുവകൾ
മാങ്ങ – 2
തേൻ – 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് – 3 ടേബിൾസ്പൂൺ
Also Read: പട്ടാപ്പകൽ, നടുറോട്ടിൽ ഒരു വെഡിങ് ഷൂട്ട്..! വൈറലായി വീഡിയോ
പാകം ചെയ്യുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി 3 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. തൈരും ഫ്രീസറിൽ വയ്ക്കുക. 3 മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ, തണുത്ത മാങ്ങയും തൈരും തേനും കൂടി അടിച്ചെടുത്തു വീണ്ടും ഫ്രീസറിൽ 2 മണിക്കൂർ വച്ച് സ്കൂപ് ചെയ്തു എടുക്കാം. രുചിയൂറും ഐസ്ക്രീം തയാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here