ബാക്കി വന്ന ചോറ് കളയേണ്ടി വരുമല്ലോ എന്ന ടെൻഷനിലാണോ? അതുകൊണ്ട് ഒരു മസാല ചോറ് ഉണ്ടാക്കിയാലോ…!

ചോറ് ബാക്കി വന്നാൽ അത് കളയേണ്ടി വരുമോ എന്നും പിറ്റേ ദിവസം കേടായി പോകുമോ എന്നുമൊക്കെയുള്ളത് ഒരു വലിയ ടെൻഷൻ പിടിച്ച കാര്യങ്ങളാണ്. എന്നാൽ അതെ ചോറ് കൊണ്ട് വേറൊരു വെറൈറ്റി ഐറ്റം പരീക്ഷിച്ച് നോക്കിയാലോ. ബാക്കി വന്ന ചോറ് കൊണ്ട് മസാല ചോറുണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം

Also Read: വടകര വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വിഷയം; അന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

ആവശ്യമായ ചേരുവകൾ

ചോറ്- രണ്ട് കപ്പ്
ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
കാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ്( ആവശ്യമെങ്കില്‍)- അര കപ്പ്
നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
പച്ച ഏലയ്ക്ക- രണ്ട്
ഗ്രാമ്പൂ- മൂന്ന്
കറുവപട്ട- ഒന്ന്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
മുളക്പൊടി- അര ടീസ്പൂണ്‍
കായം- അര ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
ഗരം മസാല- അര ടീസ്പൂണ്‍
നാരങ്ങാനീര്- പാകത്തിന്
ഉപ്പ്- പാകത്തിന്

Also Read: ഈ എക്‌സിൽ ഞാനൊരു താജ്മഹൽ പണിയും! പുതിയ വീഡിയോ സ്ട്രീമിങ് സേവനം അവതരിപ്പിച്ച് മസ്ക്

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ നെയ്യ്, കായം, ഏലയ്ക്ക, കറുവപട്ട, ഗ്രാമ്പൂ, ജീരകം എന്നിവയിട്ട് ചൂടാക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ആവശ്യമെങ്കില്‍ മറ്റ് പച്ചക്കറികള്‍ എന്നിവ ചേര്‍ക്കുക. ഇവ ഫ്രൈയായി വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവകൂടി ചേര്‍ത്ത് സോഫ്റ്റാകുന്നതുവരെ ഇളക്കുക. ഇനി ഗരം മസാലയും മുളക്പൊടിയും ചേര്‍ത്ത് ഇളക്കാം. മസാല വെന്തു തുടങ്ങിയാല്‍ വേവിച്ചു വച്ച ചോറ് ഇതില്‍ മിക്സ് ചെയ്ത് 10 മിനിറ്റ് അടച്ച് ചെറുതീയില്‍ വേവിക്കാം. ഇനി തീയണച്ച് നാരങ്ങാനീര് ചേര്‍ത്ത് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News