മലബാറിൽ സാധാരണയുണ്ടാക്കുന്ന വിഭവമാണ് പഴം നിറച്ചത്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്. അതിഥികൾ വന്നാലും നാലു മണി ചായക്കൊപ്പവും പഴം നിറച്ചത് വിളമ്പാവുന്നത്. വളരെ എളുപ്പത്തിൽ പഴം നിറച്ചത് തയ്യാറാക്കാം.
ALSO READ: ക്രിസ്മസ് ബമ്പറില്‍ റെക്കോര്‍ഡ് വില്‍പ്പന; കാത്തിരിപ്പ് ഇനി ആറുദിവസം മാത്രം
ചേരുവകൾ
ഏത്തപ്പഴം – 5 എണ്ണം
പഞ്ചസാര – 50 ഗ്രാം
തേങ്ങാ ചിരകിയത് – അരമുറി
ഏലക്കാ – 5 എണ്ണം
കശുവണ്ടി – 5 എണ്ണം ചെറിയ കഷണങ്ങളാക്കി പൊടിച്ചത്
കിസ്മിസ് – 10 എണ്ണം
മൈദ – 20 ഗ്രാം
എണ്ണ – ആവശ്യത്തിന്
ALSO READ: ഏറെ സവിശേഷതകളുമായി സാംസങ് ഗ്യാലക്സി സീരീസുകൾ
തയ്യാറാക്കുന്ന വിധം,
ഒരു പാനിൽ തേങ്ങാ ചിരകിയത് നന്നായി ചൂടാക്കിയെടുക്കുക. പഞ്ചസാര, ഏലക്കാ, കിസ്മിസ്, കശുവണ്ടി എന്നിവ ചേര്‍ത്ത് വീണ്ടും ചൂടാക്കി മാറ്റി വയ്ക്കുക. ശേഷം പഴം ഓരോന്നായി നെടുകേ പൊളിയ്ക്കുക. അതിലേക്ക് നേരത്തേ ഉണ്ടാക്കിയ തേങ്ങാ വിളയിച്ചത് നിറച്ച് മൈദ നന്നായി കലക്കിയതില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക. ടേസ്റ്റിയായിട്ടുള്ള പഴം നിറച്ചത് തയ്യാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here