സ്ഥിരം രീതിയിൽ ചിക്കൻ വയ്‌ക്കേണ്ട; വീട്ടിൽ തന്നെ ഒരു കടായി ചിക്കൻ പരീക്ഷിച്ചു നോക്കിയാലോ…

ചിക്കൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. പലപ്പോഴും നമ്മൾ പുതിയ രീതികളിൽ ചിക്കൻ ഉണ്ടാക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. റെസ്റ്റോറന്റിന്റെ അതേ രൂപിച്ചിയിൽ കടായി ചിക്കൻ ഉണ്ടാക്കാൻ ഇന്ന് പരീക്ഷിച്ചു നോക്കിയാലോ. ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം സൂപ്പർ ടേസ്റ്റിൽ കടായി ചിക്കൻ.

Also Read: ‘മധ്യപ്രദേശില്‍ യുവതിക്ക് നടുറോട്ടില്‍ ക്രൂരമര്‍ദനം’, നോക്കുകുത്തികളായി ദൃശ്യങ്ങള്‍ പകര്‍ത്തി ജനക്കൂട്ടം; ഇതായിരിക്കും ഗ്യാരന്റിയെന്ന് വിമർശനം: വീഡിയോ

ആവശ്യമായ ചേരുവകൾ

കോഴി -1/2 കിലോ
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി-8 അല്ലി
ചിക്കന്‍ മസാല-2.5 സ്പൂണ്‍
തക്കാളി- 2
ഇഞ്ചി – ഒരു കഷ്ണം
മല്ലിയില -1/4 കപ്പ്
ഉപ്പ്- പാകത്തിന്
കസൂരി മേത്തി- 1 സ്പൂണ്‍
ഗരംമസാലപ്പൊടി- 1/4 ചെറിയ സ്പൂണ്‍

Also Read: കേരളത്തിന്‌ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

പാകം ചെയ്യുന്ന വിധം

ആദ്യം കോഴി ചെറിയ കഷണങ്ങളാക്കിയശേഷം കഴുകി വൃത്തിയാക്കിയെടുക്കണം. ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റിയ ശേഷം ചിക്കന്‍ മസാലപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ, ഇഞ്ചി,തക്കാളി,വെളുത്തുള്ളി ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റികൊടുക്കാം. നന്നായി വഴറ്റിയ ശേഷം ഇതിലേയ്ക്ക് ചിക്കനും ഉപ്പും ചേര്‍ക്കുകൊടുക്കാം. അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. ചിക്കന്‍ നന്നായി വെന്ത ശേഷം കസൂരി മേത്തിയും ഗരംമാസാലപ്പൊടിയും ചേര്‍ത്തിളക്കികൊടുക്കാം. മസാല നന്നായി ചിക്കനില്‍ പിടിക്കണം. മല്ലിയില വിതറിയ ശേഷം ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News