പുറത്ത് നിന്ന് വാങ്ങുന്ന മയോണൈസ് കഴിച്ചാൽ വയർ കേടാകുമോ എന്ന ഭയമാണോ. എന്നാൽ വീട്ടിൽ തന്നെ മയോണൈസ് ഉണ്ടാക്കി നോക്കിയാലോ. ഇനി വയർ കേടാകുമോ എന്ന പേടിയില്ലാതെ വീട്ടിൽ തന്നെ മയോണൈസ് ഉണ്ടാക്കേണ്ടതെങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഫ്രഷ് ക്രീം -അര കപ്പ്
പാല്‍ – രണ്ട് ടീസ്പൂണ്‍
എണ്ണ -മുക്കാല്‍ കപ്പ്
കടുക് പേസ്റ്റ് -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ആപ്പിള്‍ സിഡര്‍ വിനേഗര്‍-2 ടീസ്പൂണ്‍
Also Read: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു
തയാറാക്കേണ്ട വിധം
കുഴിയുള്ള ഒരു വലിയ പാത്രമെടുക്കുക. ഇതിലേക്ക് ഫ്രഷ് ക്രീമും പാലും ചേര്‍ക്കുക. ഇത് ഒരു ബീറ്റര്‍ ഉപയോഗിച്ച് നന്നായി മൃദുവാകുന്നത് വരെ ബീറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് എണ്ണ കുറേശ്ശെയായി ചേര്‍ത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്തു കൊടുക്കുക. ശേഷം കടുക് പേസ്റ്റും വിനാഗിരിയും ചേര്‍ത്ത് കൊടുക്കുക. നന്നായി കുറുകിവരുന്നത് വരെ ബീറ്റ് ചെയ്‌തെടുക്കാം. ശേഷം ഉപയോഗിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here