സൂപ്പ് കുടിക്കാൻ ഹോട്ടലിൽ പോകണ്ട..! വീട്ടിലുണ്ടാക്കാം അടിപൊളി സ്വീറ്റ് കോൺ ചിക്കൻ സൂപ്പ്

ഈ തണുപ്പുകാലത്ത് ഒരു സൂപ്പ് കുടിച്ചാൽ കൊള്ളാമെന്ന് എല്ലാവർക്കും തോന്നാറുണ്ട്. എന്നാൽ സൂപ്പ് കുടിക്കാൻ ഹോട്ടലിൽ പോകണം എന്ന കാരണം കൊണ്ട് ഇനി മടിച്ചിരിക്കേണ്ട. അടിപൊളി സ്വീറ്റ് കോൺ ചിക്കൻ സൂപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാൻ അറിയാമെങ്കിലോ. പരീക്ഷിച്ചുനോക്കാം ഒരു സ്വീറ് കോൺ ചിക്കൻ സൂപ്പ്.

Also Read: കുത്തിയൊലിച്ചുവന്ന വെള്ളച്ചാട്ടത്തിൽ അവസാനമായി കെട്ടിപ്പിടിച്ച് സുഹൃത്തുക്കൾ; വിങ്ങലോടെ ആയിരങ്ങൾ

ആവശ്യമായ ചേരുവകൾ

എല്ലില്ലാത്ത ചിക്കന്‍ (ചെറിയകഷണങ്ങള്‍)- അര കപ്പ്
സ്വീറ്റ് കോണ്‍- 3 സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- 3 സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്- ഒരു സ്പൂണ്‍
പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്)-1
മുട്ടയുടെ വെള്ള- 1
കുരുമുളക് പൊടി -1 സ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
വിനാഗിരി- അര ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
കോണ്‍ ഫ്‌ളോര്‍- നാല് സ്പൂണ്‍
ചിക്കന്‍ ക്യൂബ്- 1

Also Read: ബൂട്ടഴിച്ച് ഇന്ത്യയുടെ അമരക്കാരൻ; സുനിൽ ഛേത്രി ഇന്ന് വിരമിച്ചു

പാകം ചെയ്യണ്ട വിധം

ആദ്യം ചിക്കന്‍ കഷണങ്ങള്‍ സവാള, പച്ചമുളക്, വെളുത്തുള്ളി, ഗരം മസാല എന്നിവയോടൊപ്പം രണ്ടു കപ്പ് വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുത്താം.മൂന്നു വിസില്‍ മതിയാകും. ശേഷം ഇത് തണുത്ത ശേഷം ഇതില്‍ നിന്നും ചിക്കന്‍ കഷണങ്ങള്‍ എടുത്ത് ചെറുതായി അരിഞ്ഞിടണം. പിന്നീട് ഇതിലേക്ക് സ്വീറ്റ് കോണ്‍ ഇട്ട് ഒന്നു തിളപ്പിക്കണം. ശേഷം ഇതിലേയ്ക്ക് ചിക്കന്‍ ക്യൂബ് ചേര്‍ത്തുകൊടുക്കാം. കോണ്‍ ഫ്‌ളോര്‍ കലക്കി ഇതില്‍ ചേര്‍ത്തുകൊടുക്കണം. അതിനുശേഷം മുട്ടയുടെ വെള്ള, കുരുമുളക് പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. അവസാനം മല്ലിയില വിതറി ചൂടോടെ വിളമ്പാം. സ്പ്രിങ് ഒണിയന്‍ വേണമെന്നുള്ളവര്‍ക്ക് ചേര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News