വീട്ടിൽ തന്നെ ഒരു വെറൈറ്റി ഡിന്നർ; ടേസ്റ്റി വെജ് ബർഗർ പരീക്ഷിക്കാം

സമീകൃതാഹാരത്തിന്റെ ഭാഗമായി നമ്മളെല്ലാം ഇപ്പോൾ വ്യത്യസ്ത ഭക്ഷണക്രമങ്ങൾ പരീക്ഷിക്കുന്നവരാണ്. പ്രാതലും അത്താഴവുമൊക്കെ നമ്മൾ മാറ്റി കഴിച്ച് തുടങ്ങി. എന്നാൽ പിന്നെ അങ്ങനെ തയ്യാറാക്കാവുന്ന ഒരു വെജ് ബർഗർ പരീക്ഷിച്ച് നോക്കിയാലോ.

Also Read: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആവശ്യമായ ചേരുവകൾ

കാരറ്റ്: 50ഗ്രാം
ബീന്‍സ്: 30ഗ്രാം
പീസ്: 30 ഗ്രാം
കോളി ഫ്‌ളവര്‍: 50ഗ്രാം
വെളുത്തുള്ളി: 10ഗ്രാം
ഉരുളക്കിഴങ്ങ്: 100ഗ്രാം
കോണ്‍ഫ്‌ളോര്‍: 20ഗ്രാം
ബ്രഡ് പൊടി: 100ഗ്രാം
ബര്‍ഗര്‍ ബണ്‍: രണ്ടെണ്ണം
തക്കാളി, സവാള: രണ്ടെണ്ണം വീതം
ലെറ്റിയൂസ്: ഒരുപിടി
ചെഡര്‍ ചീസ്: രണ്ട് സ്ലൈസ്
കറിപൗഡര്‍, വെളിച്ചെണ്ണ, ഉപ്പ്: ആവശ്യത്തിന്

Also Read: പിറന്നാൾ ദിനത്തിലെ ഇരട്ടിമധുരം; ‘ബസൂക്കയുടെ’ ന്യൂ ലുക്ക് പുറത്ത്

പാകം ചെയ്യുന്ന വിധം

കാരറ്റും ബീൻസും കോളിഫ്ളവറും വെളുത്തുള്ളിയും ചെറുകഷണങ്ങളാക്കി പാനിൽ വഴറ്റുക. ഇതിലേക്ക് കറിപൗഡറും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഉരുളക്കിഴങ്ങും പീസും വേവിച്ചുടച്ച് വഴറ്റിയ പച്ചക്കറികൾക്കൊപ്പം ചേർക്കണം. ഈ കൂട്ട് കൈകൊണ്ട് പരത്തുക. ചൂടാറിയിട്ട് പരത്തുന്നതാണ് നല്ലത്. ഇനി കോൺഫ്ളോർ അൽപം വെള്ളത്തിൽ കലക്കി എടുക്കുക. പരത്തിയ കൂട്ട് കോൺഫ്ളോറിൽ മുക്കിയശേഷം ബ്രഡ് പൊടിയിലും മുക്കി, എണ്ണയിൽ വറുത്തുകോരണം. ബൺ രണ്ടായി മുറിച്ച് ടോസ്റ്റ് ചെയ്ത് മാറ്റിവെക്കുക. തക്കാളിയും ഉള്ളിയും കഷണങ്ങളാക്കുക. ലെറ്റ്യൂസും മുറിച്ചെടുക്കണം. ബേസ് ബണ്ണിനു മുകളിൽ ലെറ്റിയൂസ് വച്ച് അതിനു മുകളിൽ ഫ്രൈ ചെയ്തത് വെച്ച് മുകളിലായി ചീസും ഉള്ളിയും തക്കാളിയും അടുക്കി മറുപകുതി ബൺ മുകളിൽവെക്കണം. എന്നിട്ട് ഫ്രഞ്ച് ഫ്രൈസിനൊപ്പം കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News