മുടി പൊട്ടുന്നത് സ്ഥിരമായോ..? ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ച് നോക്കാം…

Hairfall

മുടികൊഴിച്ചിൽ ഇന്ന് ഏറെക്കുറെ എല്ലാവരും നേരിടുന്ന പ്രശ്നമാണ്. പല ഷാംപൂകളും, സ്പാകളും, സ്ട്രെയ്റ്റനിംഗും ഒക്കെ ചെയ്ത തളർന്നോ? വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്തമായ പൊടിക്കൈകൾ കൊണ്ട് ഒരു പരിധിവരെ മുടികൊഴിച്ചിൽ തടയാനാകും. അത്തരത്തിലുള്ള ചില ചെറിയ പരീക്ഷണങ്ങൾ പരിചയപ്പെടാം…

Also Read: സോഷ്യല്‍ മീഡിയക്ക് പുത്തന്‍ വിഭവമായി ബാബര്‍ അസം; പാതിരാ രാജിയില്‍ റോസ്റ്റിംഗ്

ഒരു മുട്ടയുടെ വെള്ള അല്പം തൈരും ചേർത്ത് യോജിപ്പിച്ച ശേഷം തലയിൽ പുരട്ടുക. തലയിൽ താങ്ങി നിൽക്കുന്ന എണ്ണമയം നീക്കുകയും താരം അകറ്റുകയും ചെയ്യാൻ മുട്ടയുടെ വെള്ള സഹായിക്കും. മുടിയ്ക്ക് തിളക്കവും മിനുസവും നൽകാൻ തൈരിൽ അടങ്ങിയിരിക്കുന്ന പ്രോടീൻ സഹായിക്കും. തൈരിനൊപ്പം ഒരു പഴുത്ത വാഴപ്പഴം കൂടെ ഉടച്ച് ചേർത്ത് 15 മിനുട്ട് നേരം തലയിൽ മാസ്കായി പുരട്ടി മസ്സാജ് ചെയ്ത് വച്ച ശേഷം കഴുകിക്കളയുന്നതും ഗുണം ചെയ്യും.

Also Read: സോഷ്യല്‍ മീഡിയക്ക് പുത്തന്‍ വിഭവമായി ബാബര്‍ അസം; പാതിരാ രാജിയില്‍ റോസ്റ്റിംഗ്

കറ്റാർവാഴ ജെല്ലും ഒലിവ് ഓയിലും ചേർത്ത് മുടിയിൽ പുരട്ടി നന്നായി മസ്സാജ് ചെയ്യുക. വരണ്ടതും കട്ടിയുള്ളതുമായ മുടിയെ കരുത്തുള്ളതാക്കാൻ ഒലിവ് ഓയിൽ സഹായിക്കും. മുടി ബലഹീനമായി പൊട്ടുന്നത് തടയാൻ ഈ പാക്ക് നിങ്ങളെ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here