നെഞ്ചെരിച്ചിലിനെ പേടിച്ച് പല ഭക്ഷണങ്ങളും ഉപേക്ഷിക്കുകയാണോ…? ഇനി അത് വേണ്ട; പരിഹാരം വീട്ടിൽ തന്നെയുണ്ട്..!

നെഞ്ചെരിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം. എന്നാൽ അത് നിങ്ങളെ മാത്രമല്ല, പലരെയും അലട്ടുന്ന പ്രശ്നമാണ്. നമ്മൾ കരുതുന്ന പോലെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത് കൊണ്ട് നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ സാധിക്കില്ല. എന്നാൽ നമ്മുടെ വീട്ടിൽ തന്നെയുള്ള ചില ഭക്ഷണസാധനങ്ങൾ അതിന് നിങ്ങളെ സഹായിക്കും. അന്നനാളത്തിൽ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് എരിച്ചിൽ ഉണ്ടാകുന്നത്. ഇതിനാണ് പരിഹാരം ആവശ്യം.

Also Read: മൺസൂൺ ബമ്പർ ഒന്നാം സമ്മാനം വാങ്ങാനെത്തിയത് വ്യാജ ടിക്കറ്റുമായി, തമിഴ്‌നാട് സ്വദേശി പോലീസ് പിടിയിൽ

ലാക്ടിക് ആസിഡ് ധാരാളമായി അടങ്ങിയ മോര് വയറിലെ അസിഡിനെ പെട്ടെന്ന് തന്നെ നിർവീര്യമാക്കുകയും ഇതുവഴി നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും. എന്ത് ഭക്ഷണം കഴിച്ചാലും അതിന് ശേഷം ഒരു ഗ്ലാസ് തണുത്ത മോര് കുടിക്കുന്നത് വയറിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാകും. പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന ചില വസ്തുക്കൾ വയറിലെ പാളികളെ മൃദുവാക്കുകയും ഇതുവഴി ഇൻഫ്ളമേഷൻ ഇല്ലാതാക്കുകയും ചെയ്യും. ഇത് നെഞ്ചെരിച്ചിൽ തടയാൻ ഒരു പരിധി വരെ സഹായിക്കും. ഭക്ഷണത്തിനു ശേഷം പെരുംജീരകം ചവയ്ക്കുകയോ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യുന്നത് നന്നാവും.

Also Read: ‘തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന, ഇക്കാര്യത്തിലുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തു വിടണം’; വി.എസ്. സുനില്‍കുമാര്‍

ദഹനം മെച്ചപ്പെടുത്താനും അന്നനാളത്തിൽ നിന്ന് ആസിഡ് തിരിച്ചൊഴുകുന്നത് തടയാനും ഇഞ്ചി സഹായിക്കും. ഇഞ്ചി ചെറുതായി അറിഞ്ഞ് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നന്നാവും. കൂടാതെ ഇഞ്ചി ഇട്ട് തയാറാക്കിയ ഇഞ്ചിച്ചായയോ വെള്ളമോ കുടിക്കാം. ഭക്ഷണത്തിനു ശേഷം തുളസിയില ചവച്ച് തിന്നുന്നത് നല്ലതാണ്. ഇത് ഉദരപാളികളുടെ ആരോഗ്യത്തിനും നല്ലതാണ്. നെല്ലിക്ക, ശർക്കര എന്നിവയും നെഞ്ചെരിച്ചിൽ ഉഴിവാക്കാൻ സഹായിക്കുന്നവയും നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ ഉൾപ്പെടുന്നവയും ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News