സൺ ടാൻ വെറും കരുവാളിപ്പ് മാത്രമല്ല. മുഖത്തെ തൊലി ചുളുങ്ങുന്നത് മുതൽ സ്കിൻ കാൻസർ വരെ ഉണ്ടാകാൻ ഈ സൂര്യാഘാതം കാരണമായേക്കാം. സുയാഘാതം മൂലമുള്ള പ്രശനങ്ങൾ മാറ്റാൻ സൺസ്ക്രീൻ ഒക്കെ ഉപയോഗിച്ച് പുറത്ത് പോകുന്നത് ഒരു പരിധി വരെ സഹായിക്കും. എന്നാൽ അത് മാത്രം പോര. പുറത്ത് പോകുന്നവർക്ക് സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ പൂർണമായും തടയാൻ സാധിക്കില്ല. എന്നാൽ അത് മാറ്റാനുള്ള ഒരു പൊടിക്കൈ വീട്ടിൽ തന്നെ ഉണ്ട്.
വീട്ടിൽ ഗോതമ്പ് പൊടിയുണ്ടെങ്കിൽ ചില എളുപ്പവിദ്യകൾ കൊണ്ട് സൺ ടാൻ മാറ്റാനാകും. ഗോതമ്പ് മാവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ, സിങ്ക് എന്നിവയാണ് സൺ ടാൻ മാറ്റാൻ സഹായിക്കുന്ന അതിലെ ഘടകം. 100 ഗ്രാം ഗോതമ്പ് മാവിൽ 3.71 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് മൃതകോശങ്ങളെ ചർമത്തിൽ നിന്ന് പുറന്തള്ളാൻ സഹായിക്കുന്നതാണ്.
ഗോതമ്പ് മാവ് ലെഹസം വെള്ളവുമായി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി സൺ ടാൻ ഉള്ള ഭാഗങ്ങളിൽ പുരട്ടാം. ഉണങ്ങിയശേഷം കഴുകിക്കളയാം. മുഖത്തെ കരുവാളിപ്പ് മാറാൻ അല്പം ഗോതമ്പ് പൊടിയും നാരങ്ങാ നീരും ചേർത്ത് പുരട്ടിയശേഷം 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം. മഞ്ഞളും ഗോതമ്പ് പൊടിയും പാലും ചേർത്ത് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമൊക്കെ പുരട്ടാവുന്നതാണ്. ഉണങ്ങിയശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുന്നതും സൺ ടാൻ മാറ്റാൻ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here