കാലാവസ്ഥ മാറുന്നതിനനുസരിച്ച് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. ഇതിന് പ്രധാന കാരണമായി വിദക്തർ ചൂടികാട്ടുന്നത് ചുണ്ടിലെ ചർമം മറ്റ് ചർമത്തെക്കാൾ നേര്ത്തതാണ് എന്നതാണ്. അതുകൊണ്ടുതന്നെ ചുണ്ടുകളുടെ സംരക്ഷണം പ്രധാനപ്പെട്ടതാണ്. ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ച് നോക്കിയാലോ ?
Also read:ആരോഗ്യ സംരക്ഷണമാണോ പ്രധാനം? എങ്കിൽ ഈ ചായ ശീലമാക്കൂ
വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടികൈകൾ :
- വെളിച്ചെണ്ണ ചുണ്ടില് പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന് ഏറെ സഹായിക്കും.
- ചുണ്ടില് ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച മാറാന് സഹായിക്കും.
- ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന് തേന് സഹായിക്കും. ഇതിനായി തേന് നേരിട്ട് ചുണ്ടില് തേച്ച് മസാജ് ചെയ്യാം.
- പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലിവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി മസാജ് ചെയ്യൂ. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
- ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.
- ദിവസവും ചുണ്ടിൽ ഗ്ലിസറിന് പുരട്ടുന്നതും ചുണ്ടുകള് വരണ്ടുപൊട്ടുന്നത് തടയാന് സഹായിക്കും. നാരങ്ങാനീരില് വിറ്റാമിന് സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്ത്തി ചുണ്ടില് പുരട്ടുന്നതും നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here