വെറും പത്ത് മിനുട്ട് മാത്രം മതി; തയ്യാറാക്കാം ഉഗ്രൻ മുട്ട ബജി

മലയാളികൾ ചായയ്‌ക്കൊപ്പം കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു ചായക്കടിയാണ് മുട്ട ബജി. കടലമാവിൽ മുക്കിയാണ് പൊതുവെ മുട്ട ബജി ഉണ്ടാക്കുന്നത്. എന്നാൽ ഉള്ളിവട കഴിക്കുന്ന അതേ സ്വാദോടെ ഇനി മുട്ട ബജിയും ഉണ്ടാക്കാം.

ചേരുവകൾ,

മുട്ട -6 എണ്ണം

ഉള്ളി-2 എണ്ണം

ഇഞ്ചി- ഒരു കഷ്ണം

പച്ച മുളക് -2 എണ്ണം

കറി വേപ്പില-ആവശ്യത്തിന്

കടലപ്പൊടി/ ബേസൻ

ബേക്കിങ് സോഡ – ഒരു പിഞ്ച്‌

കാശ്മീരി ചില്ലി പൗഡർ – 1 ടീസ്പൂൺ

കറി പൗഡർ/ ചിക്കൻ മസാല -1 ടീസ്പൂൺ

എണ്ണ-മുക്കിപ്പൊരിക്കാൻ, ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

മുട്ട ബജി തയ്യാറാക്കുന്നതിനായി മുട്ട പുഴുങ്ങി എടുക്കുക. ഉള്ളി നന്നായി കൊത്തി അരിഞ്ഞെടുക്കുക. ഇഞ്ചി, കറിവേപ്പില, പച്ച മുളക് എല്ലാം ചെറുതായി അരിഞ്ഞു വെച്ചതിന് ശേഷം ഒരു ബൗളിലേക്ക് അരിഞ്ഞു വെച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, കശ്‍മീരി ചില്ലി പൗഡർ, ചിക്കൻ മസാല, ഉപ്പ്‌ എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക.

ALSO READ: പ്രേക്ഷക എന്ന രീതിയിൽ നേര് എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല, അതിന് ഒരു കാരണമുണ്ട്; തുറന്നു പറഞ്ഞ് അനശ്വര രാജൻ

ഇതിലേക്ക് കടലപ്പൊടിയും ആവശ്യത്തിന് വെള്ളവും സോഡാ പൊടിയും ചേർക്കുക ശേഷം പുഴുങ്ങി വെച്ച മുട്ട പകുതിയാക്കി മുറിച്ചു മാവിൽ മുക്കി എടുത്തു ചൂടുള്ള എണ്ണയിൽ പൊരിച്ചു കോരുക.ഇനി ചായക്കൊപ്പം കഴിക്കാം സ്വാദിഷ്ടമായ മുട്ട ബജി റെഡി.

ALSO READ: യൂത്ത് കോൺഗ്രസ് നേതാവ് കഞ്ചാവ് കടത്തിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം: ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News