സാധാരണ മുട്ടക്കറിയോട് വിട; ഒരു കിടിലം എഗ്ഗ് ചില്ലി പരീക്ഷിച്ചാലോ..?

പ്രാതലിനും അത്താഴത്തിനുമൊക്കെ സാധാരണ മുട്ടക്കറി കഴിച്ച് മടുത്തോ. മുട്ടക്കരിയിലൊക്കെ മറ്റെന്ത് പരീക്ഷിക്കാനാണ് എന്നാണോ..? എന്നാൽ ഒരു വ്യത്യസ്തമായ എഗ്ഗ് ചില്ലി പരീക്ഷിച്ചാലോ. സാധാരണ കറിയുടെ ചേരുവകൾ കൊണ്ട് രുചിയേറും എഗ്ഗ് ചില്ലി വീട്ടിൽ തന്നെ തയാറാക്കാം.

Also Read: ‘പോയി നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്ക്’: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായത്തെ പറ്റിയുള്ള ചോദ്യത്തോട് തട്ടിക്കയറി സുരേഷ് ഗോപി

ആവശ്യമായ ചേരുവകൾ

പുഴുങ്ങിയ മുട്ട-4
തക്കാളി-1
പച്ചമുളക്-2
കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍
കസൂരി മേത്തി -1 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ഗ്രാമ്പൂ-2
സവാള-1
കാപ്‌സിക്കം-1
ഓയില്‍ -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ഗരം മസാല പൊടി-1/2 ടീസ്പൂണ്‍

Also Read: നല്ല നാടന്‍ പോത്തിറച്ചി കുരുമുളകിട്ട് വരട്ടിയെടുത്താലോ ?

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കുക. അതിലേയ്ക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളി , പച്ചമുളക്, സവാള എന്നിവയിട്ട് രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ഇതിലേയ്ക്ക് അരിഞ്ഞ തക്കാളിയും കാപ്‌സിക്കവും ചേര്‍ത്തുകൊടുക്കാം. അഞ്ചു മിനിറ്റ് നന്നായി വഴറ്റിയെടുക്കാം.ഇതിലേയ്ക്ക് ഉപ്പ്, കാശ്മീരി മുളകുപൊടി, കസൂരി മേത്തി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. ചെറുതീയില്‍ ഒന്നടച്ചു വെച്ച് വേവിക്കാം. പുഴുങ്ങിയ മുട്ട മുറിച്ച് ഇതിലേയ്ക്ക് ഇട്ടുകൊടുക്കാം. നന്നായി മസാല പിടിക്കാന്‍ പതുക്കേ ഇളക്കിക്കൊടുക്കാം. രണ്ടു മിനിട്ട് ശേഷം തീയണച്ച് ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News