ചിക്കൻ ഫ്രൈ വെറൈറ്റികൾ കൊണ്ട് ഒരു ഹോട്ടൽ തന്നെ തുടങ്ങാം… പുളിയൊക്കെ ചേർത്ത ഒരു ചിക്കൻ ഫ്രൈ പരീക്ഷിച്ചാലോ..?

ചിക്കൻ ഫ്രൈ എന്തിന്റെയും കൂടെ എപ്പോ വേണമെങ്കിലും കഴിക്കാവുന്ന ഒരു വിഭവമാണ്. ചിക്കൻ ഫ്രൈക്ക് ഫാൻസും ഏറെയാണ്. പല ചേരുവകളും കൂട്ടുകളുമായി ഇപ്പോൾ ഹോട്ടലുകളിൽ ചിക്കൻ ഫ്രൈകൾ വിൽക്കുന്നുണ്ട്. വീട്ടിലും ചിക്കൻ ഫ്രൈയുടെ വൈവിധ്യങ്ങൾ പരീക്ഷിച്ച് നോക്കാൻ മടിക്കാത്തവരാണ് നമ്മൾ. എന്നാൽ സാധാരണ കൂട്ടുകളിലും നിന്ന് വ്യത്യസ്തമായി ലേശം മധുരവും പുളിയുമൊക്കെ ചേർന്ന ഒരു ചിക്കൻ ഫ്രൈ പരീക്ഷിച്ച് നോക്കിയാലോ. ഇത് നിങ്ങളുടെ മനം കവരും എന്ന കാര്യത്തിൽ സംശയം വേണ്ട.

Also Read: വഖഫ് ബില്ലിനായി സമ്മർദ്ദം ശക്തമാക്കാൻ ബിജെപി നീക്കം: കൂട്ടത്തോടെ ഇമെയിൽ അയയ്ക്കാൻ നിർദേശം

ആവശ്യമായ ചേരുവകൾ

ചിക്കന്‍ വിംഗ്സ്- ഒരു കിലോ
ചില്ലി ഗാര്‍ലിക് പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
സോയ സോസ്- രണ്ട് ടേബിള്‍ സ്പൂണ്‍
ടാമറിന്‍ഡ് പ്യൂരി- രണ്ട് ടേബിള്‍ സ്പൂണ്‍
ഇഞ്ചി, ചെറുതായി അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
വിനാഗിരി- അര കപ്പ്
തേന്‍- ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര്- രണ്ട് ടേബിള്‍ സ്പൂണ്‍
അരിപ്പൊടി- ഒരു കപ്പ്
ചോളപ്പൊടി- ഒരു കപ്പ്
എണ്ണ- ആവശ്യത്തിന്

Also Read: ഫോൺ നോക്കിയിരുന്നാലും കാൾ എടുക്കില്ല…! എന്തുകൊണ്ടാണ് ടെക്സ്റ്റ് ചെയ്യാൻ ഇത്ര ഇഷ്ടമെന്നറിയണ്ടേ…?

പാകം ചെയ്യുന്ന വിധം

ചിക്കന്‍ വിംഗ്സ് കഴുകി വൃത്തിയാക്കി നനവ് നീക്കിയ ശേഷം സോയ സോസ്, ടാമറിന്‍ഡ് പ്യൂരി, ചില്ലി ഗാര്‍ലിക് പേസ്റ്റ്, ഇഞ്ചി, വിനാഗിരി, നാരങ്ങാനീര്, അരിപ്പൊടി, ചോളപ്പൊടി, കുരുമുളക്പൊടി എന്നിവ മിക്സ് ചെയ്ത മിശ്രിതം നന്നായി പുരട്ടി രണ്ട് മണിക്കൂര്‍ മാറ്റി വെയ്ക്കാം. ഇനി 30 ഡിഗ്രി സെല്‍ഷ്യസില്‍ ഓവനില്‍ ബേക്ക് ചെയ്തെടുക്കാം. അല്ലെങ്കില്‍ ചുവടുകട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമായി ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കാം. ഇതിന് മുകളില്‍ തേന്‍ ഒഴിച്ച് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News