ഒട്ടും പൊടിയാതെ നാടന്‍ രുചിയില്‍ മീന്‍ വറുക്കാന്‍ ഒരു എളുപ്പവഴി

അടുക്കളയില്‍ ജോലി ചെയ്യുന്ന എല്ലാവരും പരാതി പറയുന്ന ഒന്നാണ് പലപ്പോഴും മീന്‍ വറുക്കുമ്പോള്‍ കരിഞ്ഞു പോവുന്നു എന്നത്. മീന്‍ കരിയാതിരിക്കാനും നല്ല സ്വാദോട് കൂടി വറുത്ത മീന്‍ കഴിക്കുന്നതിനും ഇനി ചില്ലറ പൊടിക്കൈകള്‍ നമുക്ക് പരീക്ഷിക്കാം.

Also Read : അഴകിയ രാവണനില്‍ തുടങ്ങിയ ആരാധന, ഇങ്ങനെയാണ് ഈ ഫാന്‍ഗേളിന്റെ വളര്‍ച്ച; വൈറലായി അനു സിത്താരയുടെ വീഡിയോ

നമുക്ക് മീന്‍ പാനില്‍ ഒട്ടിപ്പിടിക്കാതെയും കരിയാതെയും കിട്ടാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. അത് പലര്‍ക്കും അറിയില്ല. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

Also Read : തക്കാളി ഇങ്ങനെ ഉപയോഗിച്ചാല്‍ ചുണ്ടിലെ കറുപ്പ് നിറം മാറും ഒരാഴ്ചയ്ക്കുള്ളില്‍

മീന്‍ പൊരിയ്ക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ എണ്ണയില്‍ കുറച്ച് മൈദ വിതറുക. ഇത് മീന്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കില്ലെന്ന് മാത്രമല്ല കരിഞ്ഞുപോകുകയും ഇല്ല.

മീന്‍ മസാല തയ്യാറാക്കുമ്പോള്‍ അല്‍പ്പം ചെറുനാരങ്ങാ കൂടി ചേര്‍ക്കണം.

മസാല തേച്ച മീന്‍ ഒരു മണിക്കൂറെങ്കിലും വെച്ച ശേഷമേ പാകം ചെയ്യാവൂ. എന്നാല്‍ സ്വാദ് കൂടുന്നതിനൊപ്പം മീന്‍ കരിയാതിരിക്കുകയും ചെയ്യും.

മീന്‍ പാകം ചെയ്യുന്ന ചട്ടിയില്‍ എണ്ണ ഒഴിച്ച് അല്‍പ്പം കറിവേപ്പിലയിട്ട ശേഷം മീന്‍ പൊരിച്ചാല്‍ അടിയില്‍ പിടിക്കുകയോ പൊടിഞ്ഞുപോകുകയോ ഇല്ല.

എണ്ണയില്‍ കോവയ്ക്ക മുറിച്ചിട്ട ശേഷം മീന്‍ വറുക്കാം. ഇത് പൊരിച്ച മീനിന്റെ സ്വാദും വര്‍ധിപ്പിക്കും.

മസാല പുരട്ടി ഫ്രിഡ്ജില്‍ വെച്ചാല്‍ എളുപ്പം മീനില്‍ എരിവും പുളിയും ഉപ്പുമൊക്കെ പിടിക്കും. കൂടാതെ മീന്‍ പൊടിയാതെ കിട്ടുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News