കുട്ടികാലത്തെ ഒരു രുചി ഓർമ; എളുപ്പത്തിൽ തയ്യാറാക്കാം ചുട്ടരച്ച ചമ്മന്തി

ചോറിനോ കഞ്ഞിക്കോ കറിയില്ലെങ്കിൽ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ് ചുട്ടരച്ച ചമ്മന്തി. പഴയകാല രുചി ഓർമകൾ കൂടിയാണ് ഈ ചമ്മന്തി. കുട്ടികാലത്ത് മുതിർന്നവർ ഉണ്ടാക്കിത്തരുന്ന ഈ ചമ്മന്തി തന്നെ ധാരാളം മതി ചോറോ കഞ്ഞിയോ കഴിക്കാൻ. കൊതിയൂറുന്ന തരത്തിൽ തന്നെ ഈ ചമ്മന്തി ഉണ്ടാക്കാം. എരിവും പുളിയുമൊക്കെയുള്ള ഈ ചമ്മന്തി ഏവർക്കും ഇഷ്ടമാകും എന്നതിൽ സംശയമില്ല.

അതിനായി
തേങ്ങാ – അരമുറി . (ഉണക്ക തേങ്ങ ആയാൽ നന്നാകും)
വെളിച്ചെണ്ണ -2 ടീ സ്പൂൺ
വാളൻ പുളി -ഒരു നെല്ലിക്കാ വലിപ്പത്തിൽ
കറിവേപ്പില -1 തണ്ട്
വറ്റൽ മുളക് – എരിവിന് അനുസരിച്ചു 4 , 5 എണ്ണം
ചെറിയുള്ളി – 3 ,4 എണ്ണം

ALSO READ: ബ്രേക്‌ഫാസ്റ്റ് ഉണ്ടാക്കാൻ മടിയാണോ? എങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഐറ്റം ട്രൈ ചെയ്താലോ…

ഈ അരമുറി തേങ്ങാ അടുപ്പിലെ ഗ്യാസിന് മുകളിലോ വെച്ച് കരിയാതെ ചുട്ടെടുക്കുക. ശേഷം വെളിച്ചെണ്ണയിൽ വറ്റൽ മുളക് വറുത്തെടുക്കുക .തേങ്ങ ചിരട്ടയിൽ നിന്ന് ചീകിയെടുത്ത് മിക്സിയിലോ അമ്മിയിലോ മറ്റു ചേരുവകളും ചേർത്ത് കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ചമ്മന്തി റെഡിയാക്കാം.വേണമെങ്കിൽ ഇഞ്ചിയും നാരങ്ങാ നീരും ചേർക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News