വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ വെറൈറ്റി ആയൊരു സ്നാക്ക്സ് ഉണ്ടാക്കിയാലോ. അതും ചിക്കൻ കൊണ്ട് ഒരു ഡോണട്ട്. ഈ വിഭവം കിടിലം രുചിയാണ്. അതിനായി ആവശ്യം വേണ്ട ചേരുവകൾ
.
ചിക്കൻ – കാൽ കിലോ എല്ലില്ലാത്തത്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് – 1 ടീ സ്പൂൺ
ഉരുളകിഴങ്ങ് – 2 എണ്ണം
സവാള – 1 എണ്ണം
പച്ചമുളക്- 4
ഇഞ്ചി – 1 നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി -4 അല്ലി
മുട്ട 3
എല്ലില്ലാത്ത ചിക്കൻ വൃത്തിയാക്കിത് കുറച്ച് ഉപ്പും കുരുമുളകും ചേർത്ത് ഒരു 5 മിനിറ്റ് നേരം വേവിക്കുക. ഈ സമയം ഉരുളൻകിഴങ്ങ് എടുത്ത് പുഴുങ്ങുക. വേവിച്ച ചിക്കനും പുഴുങ്ങിയ ഉരുളൻകിഴങ്ങും മിക്സിയിൽ എടുത്ത് കറക്കി എടുക്കാം. അതിലേക്ക് മുറിച്ച സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ജീരകപ്പൊടിയും ഗരം മസാലയും മല്ലിപൊടിയും കുരുമുളക് പൊടിയും ഉപ്പും മല്ലിയിലയും ഒരു മുട്ടയുടെ മഞ്ഞക്കരുവും ചേർത്ത് മൂന്നോ നാലോ തവണ കറക്കുക.
also read: കുടം പുളി ഇട്ട് വെച്ച നല്ല മീൻ കറി ആയാലോ
അരച്ച് പേസ്റ്റ് പോലെ ആവാതിരിക്കാൻ ശ്രദ്ധിക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ കോൺ ഫ്ലോറും ടേബിൾസ്പൂൺ മൈദയും ചേർത്ത് മിക്സ് ചെയ്യുക. ഇനി ഈ മാവ് ഡോനട്ട് ഷേപ്പിൽ ആക്കുക . കയ്യിൽ ഒട്ടിപിടിക്കാതിരിക്കാൻ എണ്ണ തേയ്ക്കുക. ബട്ടർ പേപ്പറിൽ വെച്ച് ഒരു മണിക്കൂറോളം ഫ്രീസറിൽ വെക്കുക. ഈ സമയം കൊണ്ട് 2 മുട്ട പൊട്ടിച്ചു അതിലേക്ക് ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്ത് മാറ്റി വെക്കുക. ഒരു ചെറിയ പാത്രത്തിൽ മൈദയും വേറെ ഒരു പത്രത്തിൽ ബ്രെഡ് പൊടിയും തയ്യാറാക്കുക . ഷേപ്പ് ആക്കി വെച്ച ഡോനട്ട് എടുത്ത് ആദ്യം മൈദയിലും ശേഷം മുട്ടയിലും പിന്നീട് ബ്രെഡിലും മുക്കി എണ്ണയിൽ പൊരിക്കാം. രുചികരമായ ചിക്കൻ ഡോണട്ട് റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here