ദോശ പ്രേമികൾ ആണോ നിങ്ങൾ? എന്നാൽ രുചികരമായ ദോശ മുട്ട ഉണ്ടാക്കി നോക്കിയാലോ. ദോശ ഉണ്ടാക്കുമ്പോൾ മുട്ടയും കുറച്ച് ചേരുവകളും കൂടി ചേർത്ത് ഇതേ രീതിയിൽ ഉണ്ടാക്കിയാൽ കറി വേണ്ടി വരില്ല. മാത്രവുമല്ല രുചികരമായി ദോശ കഴിക്കുകയും ചെയ്യാം. രാത്രി ഡിന്നറിനു രാവിലെ ബ്രേക്ഫാസ്റ്റിനുമൊക്കെ ഇങ്ങനെ മുട്ട ദോശ ഉണ്ടാക്കാം. കുട്ടികൾക്കും അതുപോലെ മുതിർന്നവർക്കും ഈ ദോശ മുട്ട നന്നായി ഇഷ്ട്ടപെടും. ദോശ മുട്ട തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍
ദോശമാവ് -ഒരു കപ്പ്
മുട്ട -രണ്ട്
സവാള അരിഞ്ഞത് -ഒന്ന്
പച്ചമുളക് -ഒന്ന്
ഉപ്പ് -പാകത്തിന്
നെയ്യ് -രണ്ട് ടീസ്പൂൺ
also read: ഉച്ചയ്ക്ക് ഊണിന് കിടിലൻ കുരുമുളക് ചമ്മന്തി ആയാലോ?
തയാറാക്കുന്നത്തിനായി മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. ദോശ കല്ല് ചൂടാക്കി അതിലേക്ക് മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക. അതിനു മീതെ മുട്ട അടിച്ച് വച്ചത് നന്നായി പരത്തി ഒഴിക്കുക. അതിനു മുകളിലേക്ക് നെയ്യ് തേയ്ക്കുക. മുട്ട മിശ്രിതം വെന്തു കഴിയുമ്പോള്‍ ചൂടോടെ കഴിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here