എളുപ്പത്തിൽ ഒരു ചട്നി തയ്യാറാക്കാം. കറിയുണ്ടാക്കാൻ സമയം തികഞ്ഞില്ല എന്ന പരാതിയും ഒഴിവാക്കാം. ജോലിക്ക് പോകുന്നവർക്ക് സമയവും ലാഭിക്കാം. കറി ഉണ്ടാക്കി സമയവും കളയണ്ട. ദോശക്കൊപ്പം കഴിക്കാൻ ഈ ചട്നി സൂപ്പറാണ്. തക്കാളി ഉണ്ടെങ്കിൽ ഈ ചട്നി ഈസിയായി ഉണ്ടാക്കാവുന്നതാണ്. അതിനായി ആവശ്യം വേണ്ട ചേരുവകൾ
തക്കാളി- 3
സവാള -1
വെളുത്തുള്ളി -4 അല്ലി
പച്ചമുളക് – 2
മുളക് പൊടി – ½ ടീ സ്പൂൺ
കായപൊടി- ½ ടീ സ്പൂൺ
മല്ലിയില – ഒരു പിടി
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില- 1 തണ്ട്
also read: കൊതിയൂറുന്ന ടേസ്റ്റി ഹണി ചിക്കന്‍
തയ്യാറാക്കുന്നതിനായി ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി, സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം അതിലേക്ക് മുളക് പൊടി, കായപ്പൊടി, ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് വഴറ്റുക. ഇത് ചൂടാറിയതിന് ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് മല്ലിയില കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് കടുക് പൊട്ടിച്ചു അരച്ചെടുത്ത ചമ്മന്തി കൂട്ട് ഇതിലേക്ക് ഇട്ട് ഇളക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റുക. രുചികരമായ തക്കാളി ചട്നി തയ്യാറായി .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here