വൈറലായ ചെറിയുള്ളി തൈരിലിട്ടത് ഉണ്ടാക്കാം

curd

ചോറിനു കഴിക്കാൻ രുചികരമായ ചെറിയുള്ളി തൈരിലിട്ട് ഒരു ഐറ്റം ഉണ്ടാക്കിയാലോ. വളരെപ്പെട്ടന്ന് ഉണ്ടാക്കാമെന്നത് കൊണ്ട് തന്നെ ഇത് എല്ലാവർക്കും ഇഷ്ട്ടപെടുകയും ചെയ്യും.അതിനായി

ചെറിയ ഉള്ളി -ആവശ്യത്തിന്
തൈര് – ഒരു കപ്പ്
മുളക് പൊടി -അര ടീ സ്പൂൺ
ഖരം മസാല- കാൽ ടീ സ്പൂൺ
മഞ്ഞൾ പൊടി-കാൽ ടീ സ്പൂൺ
വെളുത്തുള്ളി -1
ഇഞ്ചി- 1
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
ജീരകം -കുറച്ച്

കടുക്
ഇതിനായി വൃത്തിയാക്കിയ ചെറിയ ഉള്ളി തൊലി കളഞ്ഞ് ഒരു ചട്ടിയിലേക്ക് ഇട്ട് കൊടുക്കണം. ഇതിലേക്ക് അര കപ്പ്‌ തൈര് ഒന്ന് മിക്സിയിൽ അടിച്ചിട്ട് ചേർക്കണം. ശേഷം ഇതിലേക്ക് മുളക് പൊടിയും ഖരം മസാലയും പാകത്തിന് ഉപ്പും കൂടി ഇട്ട് കൊടുത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കാം. ശേഷം ലോ ഫ്ലെയിമിൽ ഏകദേശം അഞ്ച് മിനിറ്റോളം അടച്ച് വെച്ച് വേവിക്കാം.

ALSO READ: കറി വേണ്ട; ബ്രേക്ഫാസ്റ്റിനു ഹെൽത്തി ചപ്പാത്തി ഉണ്ടാക്കാം

ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ജീരകം, കാൽ ടീസ്പൂൺ ചെറിയ ജീരകം, കടുക് എന്നിവ ചേർക്കാം. കടുക് പൊട്ടുമ്പോൾ വെളുത്തുള്ളി ചെറിയ കഷ്ണങ്ങൾ ആക്കിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്‌ ചേർത്ത് ഇത് നല്ലൊരു ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ഇഞ്ചി ചതച്ചതും മഞ്ഞൾ പൊടിയും ചേർക്കാം. ശേഷം ഇതിലേക്ക് നേരത്തെ തൈരിൽ വേവിച്ച് വെച്ച ചെറിയുള്ളി കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം. ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ അടച്ച് വെച്ച് വേവിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News