ഈസിയായി തയ്യാറാക്കാം മക്രോണി പാസ്ത

മുട്ടയും മക്രോണി പാസ്തയും കൊണ്ട് രുചികരമായ ഒരു വിഭവം ഉണ്ടാക്കിയാലോ. വളരെ പെട്ടന്ന് തന്നെ
കുറഞ്ഞ ചേരുവ കൊണ്ട് കിടിലം മാക്രോണി പാസ്ത ഉണ്ടാക്കാം.ഇതിനായി വേണ്ട ചേരുവകൾ മക്രോണി പാസ്ത, ചിക്കൻ മസാല, മുട്ട, സവാള, വെളുത്തുള്ളി, ഉപ്പ്,പച്ചമുളക് , കുരുമുളക് പൊടി, വെളിച്ചെണ്ണ, തക്കാളി എന്നിവയാണ്.

ALSO READ: പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ

തയാറാക്കുന്നതിനായി ഒരു പാത്രത്തിൽ വെള്ളം വെച്ച് അതിലേക്ക് കഴുകിവെച്ച പാസ്തയും ഉപ്പും കൂടെ ഇട്ട് വേകാൻ വെയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ചെറുതായി അരിഞ്ഞത്,വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം തക്കാളി , ചിക്കൻ മസാല എന്നിവ കൂടെ ചേർത്ത് ഇളക്കുക. ഇതിലേക്ക് മുട്ട ഒഴിച്ച് നന്നായി ചിക്കുക. ഇതിലേക്ക് കുറച്ച് കുരുമുളക് പൊടി കൂടി ഇടണം.പാസ്ത നന്നായി വേകുമ്പോൾ അതിലെ വെള്ളം ഊറ്റി കളയുക.ശേഷം ഈ കൂട്ടിലേക്ക് മക്രോണി കൂടി ഇടുക. കുറച്ച് ടൊമാറ്റോ സോസ് കൂടി ചേർത്ത് ഇളക്കുക.

ALSO READ: ‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ലെന്ന് ലോറി ഉടമ’, അവൻ ആ മണ്ണിനടിയിൽ ഉണ്ട്’, പ്രതീക്ഷകൾ കൈവിടാതെ അർജുന്റെ കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News