ഇഡ്ഡലി മാവ് ബാക്കിയുണ്ടോ? വൈകുന്നേരം ചായയോടൊപ്പം കറുമുറാ പക്കാവട കഴിക്കാം

ഇന്ന് ചായയോടൊപ്പം ഇഡ്ഡലിമാവ് കൊണ്ട് പെട്ടെന്നൊരു കറുമുറാ പക്കാവട ഉണ്ടാക്കിയാലോ. ബാക്കിവന്ന ഇഡ്ഡലി മാവ് ഉണ്ടെങ്കില്‍ ഇടിയപ്പം അച്ചില്‍ ഒഴിച്ചു നോക്കൂ, പാത്രം നിറയെ പലഹാരം ഉണ്ടാക്കാം.

ആവശ്യമായ ചേരുവകള്‍

ഇഡ്ഡലി മാവ് – രണ്ട് കപ്പ്
പൊട്ടുകടല – രണ്ട് കപ്പ്
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – 1/2 ടീസ്പൂണ്‍
ജീരകപ്പൊടി – 1/2 ടീസ്പൂണ്‍
കായപ്പൊടി – 1/2 ടീസ്പൂണ്‍

ALSO READ:ചായയ്‌ക്കൊപ്പം ഉരുളക്കിഴങ്ങുകൊണ്ട് ക്യൂട്ട് മസാല ബോണ്ട!

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് കപ്പ് പൊട്ടുകടല എടുക്കുക. ഇത് ഒരു മിക്‌സിയുടെ ജാറിലേക്ക് ഇടുക. നന്നായി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാന്‍ എന്നതും ശ്രദ്ധിക്കണം.

അതിനുശേഷം ഒരു പാത്രത്തില്‍ രണ്ട് കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അധികം പുളിക്കാത്ത മാവാണ് ഉചിതം. ശേഷം പൊട്ടുകടല പൊടിച്ചത് ഇഡ്ഡലി മാവിലേക്ക് ചേര്‍ക്കുക. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, 1/2 ടീസ്പൂണ്‍ ഉപ്പ്, 1/2 ടീസ്പൂണ്‍ ജീരകപ്പൊടി, 1/2 ടീസ്പൂണ്‍ കായപ്പൊടി എന്നിവ ചേര്‍ക്കണം.

ഇതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ ഓയില്‍ ചേര്‍ത്ത് കൊടുക്കണം. ശേഷം ഇത് നന്നായി യോജിപ്പിക്കുക. കൈവെച്ച് നന്നായി കുഴച്ചെടുക്കണം. ചപ്പാത്തിക്ക് കുഴയ്ക്കുന്ന പരുവത്തില്‍ മയത്തില്‍ കുഴച്ചെടുക്കണം. ഇനി സേവനാഴിയിലേക്കു പക്കവാടയുടെ അച്ച് ഇട്ട് കൊടുത്തു മാവ് നിറയ്ക്കുക. പിന്നാലെ ചൂടായ എണ്ണയിലേക്ക് ഇത് പിഴിഞ്ഞു കൊടുക്കാം. ഇനി ഇത് എല്ലാ വശങ്ങളും നന്നായി വേവുന്ന തരത്തില്‍ ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

ചെറിയ ബ്രൗണ്‍ കളറാകുന്നതു വരെ മൂപ്പിക്കണം. ഇനി ഇത് ഒരു പാത്രത്തിലേക്കു കോരി ഇടാം. ക്രിസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഈസി പക്കാവട റെഡി!

ALSO READ:ഡിന്നറിന് ചപ്പാത്തിക്കൊപ്പം മീനില്ലാത്ത മീന്‍കറി!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News