പനീർ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. പനീർ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാനും ഏവർക്കും ഇഷ്ടമാണ്. എങ്കിൽ രുചിയൂറും പനീർ പുലാവ് തയ്യാറാക്കിയാലോ? ചെലവ് കുറഞ്ഞ രീതിയിൽ വളരെ എളുപ്പത്തിൽ ഈ വിഭവം ഉണ്ടാക്കാൻ സാധിക്കും.
ALSO READ: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ; ആദ്യഘട്ടത്തിൽ 39 പേർ
ചേരുവകൾ,
1. ബിരിയാണി അരി – ഒന്നേകാല്‍ കപ്പ്
2. നെയ്യ് – 2 – 3 ടേബിള്‍സ്പൂണ്‍
3. ഗ്രാമ്പു – 4
ഏലയ്ക്ക – 4
വഴനയില – 2
4. പനീര്‍ – കാല്‍ കപ്പ്
5. ചൂടുവെള്ളം – 2 കപ്പ്
6. കുങ്കുമപ്പൂവ് പാലില്‍ കുതിര്‍ത്തത് – 3 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം,
അരി അരമണിക്കൂര്‍ കുതിര്‍ത്ത ശേഷം കഴുകി വാരി വെള്ളം പോകാന്‍ വയ്ക്കുക. ശേഷം പാനില്‍ നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റിയെടുക്കുക. ഇതിലേക്ക് പനീര്‍ ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ചൂടുവെള്ളവും കുങ്കുമപ്പൂവും പാലില്‍ ചാലിച്ചതും ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഊറ്റി വച്ചിരിക്കുന്ന അരി ചേര്‍ത്ത് അടച്ച് വെച്ച് ചെറുതീയില്‍ വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here