കൊതിയൂറും പനീര്‍ ടിക്ക ; ഒരു ഈസി റെസിപ്പി

പനീര്‍ ടിക്ക എളുപ്പത്തിൽ തയ്യാറാക്കാം ദേ ഇങ്ങനെ. ട്രൈ ചെയ്യൂ .

വേണ്ട ചേരുവകൾ

പനീര്‍ – 200 ഗ്രാം
മുളകുപൊടി – 2 ടീസ്പൂണ്‍
കുരുമുളകുപൊടി – ½ ടീസ്പൂണ്‍
ഗരംമസാല – ½ ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ – 1 ടേബിള്‍സ്പൂണ്‍
തൈര് – 2 ടേബിള്‍സ്പൂണ്‍
വെണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ¼ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

പനീര്‍ 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക.
മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌, ഉപ്പ് എന്നിവ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക.
ഈ മിശ്രിതം പനീരില്‍ പുരട്ടി കുറഞ്ഞത്‌ 20 മിനിറ്റ് വയ്ക്കുക.
ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെണ്ണ ചൂടാക്കി, പനീര്‍ ഇട്ട് ചെറുതീയില്‍ ഇരുവശവും ബ്രൌണ്‍ നിറമാകുന്നവരെ മൊരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News