മിക്‌സി വേണ്ട, ജ്യൂസർ വേണ്ട, രണ്ട് മിനിറ്റ് മതി; ഈ ജ്യൂസ് റെഡി

വീട്ടിൽ അതിഥികൾ വന്നാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജ്യൂസാണ് ഈ പാഷൻ ഫ്രൂട്ട് ജ്യൂസ്. എങ്ങനെ ഈ ജ്യൂസ് ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ:
പാഷൻ ഫ്രൂട്ട് – 4,5 എണ്ണം
നാരങ്ങാ – 3 എണ്ണം
പഞ്ചസാര – 5 ടേബിൾ സ്പൂൺ
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
വെള്ളം – 2 വലിയ ഗ്ലാസ്

Also read:ബ്രേക്ഫാസ്റ്റിന് ഇനി ഇതായിരിക്കും നിങ്ങളുടെ ഇഷ്ട വിഭവം; ഒന്ന് ട്രൈ ചെയ്ത് നോക്കു

തയാറാക്കുന്ന വിധം:
പാത്രത്തിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക്‌ പഞ്ചസാര ഇട്ട്‌ നന്നായി ഇളക്കുക. ശേഷം അതിലേക്ക് നാരങ്ങാ നീര് ഒഴിച്ച് ഒന്നും കൂടെ യോജിപ്പിക്കുക. ഇതിലേക്ക് പാഷൻഫ്രൂട്ട്‌ ചേർത്ത് നന്നായി യോജിപ്പിച്ച് ഐസ് ക്യൂബും കൂടെ ചേർത്തു കൊടുത്താൽ രുചിയേറിയ പാഷൻഫ്രൂട്ട് ജ്യൂസ് റെഡി.

easy passion fruit juice recipe

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News