രാത്രി കഴിക്കാൻ ഇപ്പോഴും എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് നല്ലത്. അതിന് കഞ്ഞി വളരെ നല്ലതാണ്. വീട്ടിൽ എപ്പോഴും അരി കഞ്ഞിയല്ലേ ഉണ്ടാക്കുക. അരി കഞ്ഞി പോലെ തന്നെ രുചികരമായ കഞ്ഞിയാണ് ഗോതമ്പ് കഞ്ഞി. വളരെ പെട്ടന്ന് തന്നെ ഗോതമ്പ് കഞ്ഞി ഉണ്ടാക്കാൻ സാധിക്കും. മാത്രവുമല്ല ചൂടോടെ കഴിക്കുകയാണെങ്കിൽ അരി കഞ്ഞി മാറിനിൽക്കും. എങ്ങനെ വളരെ എളുപ്പത്തിൽ ഗോതമ്പ് കഞ്ഞി ഉണ്ടാക്കാമെന്ന് നോക്കാം..
ചേരുവകൾ :
ഗോതമ്പ് – 1കപ്പ് (250 ഗ്രാം)
തേങ്ങ – ഒന്നര കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 5-6 കപ്പ്
Also read: കറുമുറാ കൊറിക്കാൻ തക്കാളി മുറുക്ക്; ഉണ്ടാക്കാം എളുപ്പത്തിൽ
ഉണ്ടാക്കുന്ന വിധം:
ഗോതമ്പ് അരി നന്നായി കഴുകി കുറച്ചു നേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. നന്നായി കുതിർന്ന ശേഷം ഇവ ഒരു കുക്കറിൽ ഇട്ടു വെള്ളം ഒഴിച്ച് ഉപ്പ് ഇട്ട് 4-5 വിസിൽ വരെ വേവിച്ചെടുക്കുക.
നന്നായി വെന്ത ശേഷം ആവശ്യത്തിന് അനുസരിച്ചു ചൂടുവെള്ളം ഒഴിച്ച് ലൂസ് പരുവത്തിലാക്കാം. ഇതിലേക്ക് തേങ്ങ ചേർത്ത് യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിച്ച് വിളംബാം. രുചികരമായ കഞ്ഞി ചൂടോടെ കഴിക്കുന്നതാണ് നല്ലത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here