സ്ഥിരം ശൈലി ഒന്ന് മാറ്റിപ്പിടിക്കാം…; ചോറിനൊപ്പവും കൂട്ടാം കുടംപുളി ചേർത്ത ഈ ഉരുളക്കിഴങ്ങ് കറി

സാധാരണഗതിയിൽ രാവിലത്തെ പലഹാരങ്ങളുടെ കൂടിയാകും നമ്മൾ ഉരുളക്കിഴങ്ങ് കറി കൂട്ടുക. പല തരത്തിൽ കറിയായും സ്റ്റൂ ആയും ഒക്കെ അപ്പത്തിനും ദോശയ്ക്കും പുട്ടിനുമൊപ്പം നമ്മൾ ഉരുളക്കിഴങ്ങ് കൂട്ടാറുണ്ട്. എന്നാൽ ചോറിനൊപ്പം കഴിക്കാവുന്ന ഒരു കറി ഉരുളക്കിഴങ്ങ് കൊണ്ട് തയാറാക്കിയാലോ… അതും കുടംപുളി ഒക്കെ ചേർത്ത്…

Also Read: അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കണോ? ഈ ടിപ്‌സുകൾ പരീക്ഷിച്ചു നോക്കു

ആവശ്യമായ ചേരുവകൾ

ഉരുളക്കിഴങ്ങ് നീളത്തില്‍ നുറുക്കിയത് – അര കിലോ
വെളുത്തുള്ളി അരിഞ്ഞത് – അര ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – അര ടീസ്പൂണ്‍
കുടംപുളി വെള്ളത്തില്‍ കുതിര്‍ത്തിയത് – 1 വലിയ കഷണം
സവാള നീളത്തില്‍ അരിഞ്ഞത് 1 വലുത്
തേങ്ങ ചിരകിയത് – 1 കപ്പ്
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
തക്കാളി വലുതായി അരിഞ്ഞത് – 2
കറിവേപ്പില – 2 തണ്ട്
മുളകുപൊടി – 2 ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
പച്ചമുളക് നുറുക്കിയത് – 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

Also Read: മൺസൂൺ ബമ്പർ ഒന്നാം സമ്മാനം വാങ്ങാനെത്തിയത് വ്യാജ ടിക്കറ്റുമായി, തമിഴ്‌നാട് സ്വദേശി പോലീസ് പിടിയിൽ

പാകം ചെയ്യുന്ന വിധം

ചിരകിയ തേങ്ങ പിഴിഞ്ഞ് 1 കപ്പ് ഒന്നാം പാലും 2 കപ്പ് രണ്ടാം പാലും മാറ്റിവയ്ക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിലാക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകു പൊട്ടിച്ച ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക് ഇവ വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ഇവ ചേര്‍ന്നു വഴന്നു കഴിയുമ്പോള്‍ പേസ്റ്റ് രൂപത്തിലാക്കിയ പൊടികള്‍ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ ചെറു തീയിലിട്ട് വഴറ്റുക.

അതിനുശേഷം തക്കാളിയും ചേര്‍ക്കുക. കുഴഞ്ഞ പരുവമായാല്‍ തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ക്കുക. തിളച്ചുകഴിഞ്ഞാല്‍ നുറുക്കിയ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. കുറുകിവരുമ്പോള്‍ കുടംപുളി ചേര്‍ക്കുക. അല്പം കൂടി കഴിഞ്ഞാല്‍ ഒന്നാം പാല്‍ ചേര്‍ക്കാം.ചെറു തീയിലിട്ട് എണ്ണ തെളിയുന്നത് വരെ വേവിച്ച ശേഷം തീ ഓഫ് ചെയ്യാം. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത ശേഷം ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News