പലപ്പോഴും നാലുമണി പലഹാരം എന്തുണ്ടാക്കും എന്നോർത്ത് നമ്മൾ തലപുകയ്ക്കാറില്ലേ. പലപ്പോഴും വെറൈറ്റി ഐറ്റംസ് ഒന്നും കിട്ടുന്നില്ലല്ലോ എന്നോർത്ത് ബേക്കറിയിലേക്ക് തന്നെ പോലും. എന്നാൽ വീട്ടിൽ ഉരുളക്കിഴങ്ങുണ്ടെങ്കിൽ പിന്നെ മറ്റൊന്നും നോക്കണ്ട. സാധാരണ ഫ്രഞ്ച് ഫ്രൈസിൽ നിന്ന് വ്യത്യസ്തമായി ഒരു പലഹാരം ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കി നോക്കിയാലോ…
Also Read: നാലാം വിവാഹത്തിനൊരുങ്ങി നടി വനിത വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ
ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് :2
മുളക് പൊടി :1ടീസ്പൂൺ
മല്ലിപൊടി :1ടീസ്പൂൺ
മഞ്ഞൾ പൊടി :1/2ടീസ്പൂൺ
ഗരം മസാല :1ടീസ്പൂൺ
ചാട്ട് മസാല :1/2ടീസ്പൂൺ
കോൺ ഫ്ലോ ർ :2ടേബിൾ സ്പൂൺ
മല്ലിയില
പച്ചമുളക്
മൈദ :1കപ്പ്
ഉപ്പ് :ആവശ്യത്തിന്
ഓയിൽ 2ടീസ്പൂൺ
വെള്ളം
എണ്ണ :വറുക്കാൻ ആവശ്യത്തിന്
Also Read: മുടി പൊട്ടുന്നത് സ്ഥിരമായോ..? ഈ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിച്ച് നോക്കാം…
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞു മസാലകളും കോൺ ഫ്ലോറും ചേർത്ത് കുഴയ്ക്കുക. മൈദ ചപ്പാത്തിക്കു കുഴക്കുന്നത് പോലെ കുഴച്ചു പരത്തി അതിൽ മസാല നിറച് ഓരോന്നും മുറിച് ചുരുട്ടി എടുക്കുക. എണ്ണ ചൂടായാൽ ഓരോന്നും ഇട്ട് നല്ല ഗോൾഡൻ ബ്രൗൺ ആയാൽ കോരുക സ്നാക്ക്സ് തയാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here