തേങ്ങാ ചോറ് ഇഷ്ടമാണോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ദിവസം ഒരു നേരമെങ്കിലും മലയാളികൾക്ക് ചോറ് നിർബന്ധമാണ്. എന്നും സാധാ ചോറ് കഴിച്ച് മടുത്തെങ്കിൽ ഇന്ന് വ്യത്യസ്തമായി ഒരു ചോറുണ്ടാക്കാം. തേങ്ങാ ചോറ്. ഒരു തവണ ഉണ്ടാക്കി കഴിച്ചാൽ രുചി കൊണ്ട് തന്നെ നിങ്ങൾ ഇടയ്ക്കിടെ ഈ തേങ്ങാ ചോറ് ഉണ്ടാക്കും. മട്ട, കുറുവ, ജീരകശാല, ബസ്മതി അടക്കമുള്ള എല്ലാ തരം അരി ഉപയോഗിച്ചും ഈ തേങ്ങ ചോറ് തയാറാക്കാം.തേങ്ങപ്പാൽ ചേർത്തും തേങ്ങ ചിരകിയിട്ടും ഇത് ഉണ്ടാക്കാം.

ALSO READ: മോദിക്ക് ഇനി ഒരവസരം നല്‍കണോ എന്ന് ജനങ്ങള്‍ ആലോചിക്കണം, വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം സര്‍വ നാശത്തിലേക്ക് പോകും; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദി ഗാര്‍ഡിയന്‍ മുഖ പ്രസംഗം
ഇതിനായി ജീരകശാല അരി – ഒരു കപ്പ്, തേങ്ങാപ്പാൽ – ഒന്നര കപ്പ്,ചെറിയ ഉള്ളി – കാൽ കപ്പ് ചെറുതായി ചതച്ചത്,വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ, പച്ചമുളക് – 2 എണ്ണം,മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, മല്ലിപ്പൊടി – ഒരു ടീ സ്പൂൺ,പെരും ജീരകം പൊടിച്ചത് – അര ടീ സ്പൂൺ, ഗരം മസാല – അര ടീ സ്പൂൺ,പട്ട, ഏലയ്ക്ക, ഗ്രാംപൂ – രണ്ടെണ്ണം വീതം,ഉപ്പ് – ആവശ്യത്തിന്,കറിവേപ്പില – ആവശ്യത്തിന്

ഇത് തയാറാക്കുന്നതിനായി അര മണിക്കൂർ അരി വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി ചതച്ചത്, പട്ട, ഏലയ്ക്ക, ഗ്രാംപൂ എന്നിവ ചേർത്ത് വഴറ്റുക. ശേഷം തേങ്ങപ്പാൽ ചേർക്കുക. ഇതിലേക്ക് പച്ചമുളക്, മല്ലി,മഞ്ഞൾ, ഗരം മസാലപ്പൊടികൾ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തിളക്കുക. തിളച്ച് വരുമ്പോൾ ഇതിലേക്ക് കുതിർത്ത് വെച്ച അരി ചേർത്തിളക്കുക. നന്നായി തിളക്കുമ്പോൾ തീ കുറച്ച് വച്ച് 5 മിനിറ്റ് അടച്ച് വേവിച്ചാൽ തേങ്ങ ചോറ് റെഡിയായി. തേങ്ങാപാലിന്‌ പകരം തേങ്ങായിലും ഇത് തയ്യാറാക്കാം.ചൂടുവെള്ളം ചേർത്താൽ മതിയാകും.

ALSO READ: “പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികള്‍ വലവീശി പിടിക്കുന്നു, അതിലൂടെ അഴിമതിക്കാരെന്ന് ചിത്രീകരിക്കുന്നു; അത് ബിജെപിയുടെ അജണ്ട”: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News